Wednesday, December 24, 2008

തിരുവനന്തപുരം പട്ടം കേന്ദ്രീയവിദ്യാലയത്തിലെ ക്ലാസ്

അവിടത്തെ പ്രൈമറി വിദ്യാര്ഥികളുടെ കൊതുകുനിയന്ത്റണ പ്രോജക്ടിന്റെ ഭാഗമായി നടത്തിയ സമ്പര്‍ക്ക പരിപാടിയുടെ ചില ദ്രശ്യങ്ങള്‍













Monday, December 8, 2008

ആ കണ്ടക്ടറ്മാരുടെദുരിതം

തലസ്ഥാനത്തെ സിറ്റി ബസ്സുകളില് ഈരണ്ട് വാതിലുണ്ട്, കെ എസ് ആര്‍ ടി സി യില് ഓരോ കണ്ടക്ടറേ ഉള്ളൂ. മിക്ക സ്റ്റോപ്പീന്നും രണ്ട് വാതിലീക്കൂടേം ആള് കയറും. കയറിയവര്‍ക്ക് ആ ഫെയര്‍ സ്റ്റേജ്തീരുംമുമ്പേ ടിക്കറ്റ്കൊടുക്കണം. അതിന്കണ്ടക്ടറ് രണ്ട് വാതിലിനടുത്തേക്കും മാറിമാറി എത്തണം. മിക്കറൂട്ടിലും ശരാശരി എട്ടൊമ്പത്ഫെയറ്സ്റ്റേജ്ഉണ്ട്. അതായത് ഓരോട്രിപ്പിലും 16-18തവണയെങ്കിലും ഓരോ അറ്റത്തും നടന്നെത്തേണ്ടിവരും. ബസ്സ് ഓടിക്കൊണ്ടിരിക്കുമ്പോള്‍ ടിക്കറ്റ്റാക്കും ക്യാഷ്ബാഗും കൊണ്ട്നടക്കുക നല്ലബുദ്ധിമുട്ടാണ്. അപ്പോള്‍ പിന്നെ തിരക്കുള്ള ബസ്സിലെ കാര്യം പറയാനുണ്ടോ!
യാത്രക്കാറ്ക്കും തഥൈവ.
അതിനിടയിലാണ്‍ കൂനിന്മേല്‍ കുരു എന്ന പോലെ ഡ്റ്യ്വറുടെ ചില തമാശകള്! ലോറി ഓടിക്കുന്ന പോലെയാ ചിലര്‍ ബസ്സ് ഓടിക്കുന്നത് (എടുക്കലും ചവിട്ടലും തിരിക്കലും ഒക്കെ)!! ലോറിയില്‍ സാധനങ്ങള്‍ കയറുകൊണ്ട് ഭദ്രമായി കെട്ടിപ്പൂട്ടിയാ വചിരിക്കുന്നെ. കണ്ടക്ടറുടെയും യാത്റക്കാരുടെയും കാര്യത്തില്‍ അതു പറ്റില്ലല്ലോ!

ഇതിനൊരു പരിഹാരം വേണ്ടേ. ഒരിക്കല് KSRTC ഒരു ശ്രമം നടത്തിയതാ. പരാജയപ്പെട്ടു. അന്ന് മുന്നിലെ വാതില് യാത്രക്കാര്‍ക്കു തുറക്കാന്പറ്റാത്തതാക്കി. ഡ്രൈവറാണ്തൂറന്നടച്ചിരുന്നത്, ഇറങ്ങാന്‍. പിന്നീട് ആ ലിവറൊക്കെ മാറ്റി. അധികജോലിക്ക് അധികവേതനം കൊടുക്കണ്ടേ? മുന്‍ വാതില് ഇറങ്ങാന്‍ മാത്രമെന്നത് ഇപ്പഴും നിലവിലുണ്ടാകുമല്ലൊ? അപ്പൊ അതുവഴി കയറുന്നവറ്ക്ക് ഒരു ചെറിയ പിഴ അടിച്ചാല് സംഗതി നടക്കും. പണത്തിന്ടെ ഭാഷ പെട്ടന്ന് മനസ്സിലാകും. മുന്‍ വാതിലിലൂടെ കയറുന്നവറ് ഒരു സ്റ്റേജിന്ടെ കൂടി പൈസ കൊടുക്കണം എന്നാക്യാ മതി. കണ്ടക്ടര്‍ക്കു ബുദ്ധിമുട്ടു കുറയും, യാത്രക്കാര്‍ക്കു ഞെരുക്കവും കുറയും.

Wednesday, September 3, 2008

ചില പഴഞ്ചൊല്ലുകള് & എന്താ ഇങ്ങനെ?

ചില പഴഞ്ചൊല്ലുകള്‍

ഒരുത്തനെത്തന്നെ നിനച്ചിരുന്നാല്‍ വരുന്നതെല്ലാം അവനെന്നു തോന്നും
ചന്ദനം ചാരിയാ ചന്ദനം മണക്കും ചാണകം ചാരിയാ ചാണകം നാറും
ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം
പൊട്ടനെ ചെട്ടി ചതിച്ചാ ചെട്ട്യെ ദൈവം പിടിക്കും
കൃമിയെ പുഴു തിന്നും, പുഴുവിനെ പ്രാണി തിന്നും, പ്രാണിയെ തവള തിന്നും, തവളയെ പാമ്പ് തിന്നും, പാമ്പിനെ പരൂന്ത് തിന്നും, പരുന്ത് ചാകുമ്പോ അതിനെ ക്യമി തിന്നും.....
പഴഞ്ചൊല്ലില്‍ പതിരില്ല

മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന് രാജാവ്
കുപമണ്ഡൂകത്തിന് അവിടം തന്നെ പ്രപഞ്ചം

എന്താ ഇങ്ങനെ?
പണച്ചിലവ് കൂടുതലായിട്ടും എന്താ ജനം തപാലാപ്പീസിനെ വിട്ട് കൊറിയറിനെ പിടിക്കണത്?

ബിഎസ്എന്നെലിനെ വിട്ട് സ്വകാര്യ കമ്പനികളുടെ കണക് ഷനു പോണത്?

പലര്‍ക്കും എന്ടെ പോലുള്ള അനുഭവം ഉണ്ടായത്കൊണ്ടാകാം.

1.തിരുവനന്തപുരത്തെ വഴുതക്കാട് ന്ന് 15കി.മീ. മാത്രം ദൂരത്തുള്ള കഴക്കൂട്ടത്തേക്കയക്കുന്ന കത്ത് ഒരാഴ്ചയെടുക്കുന്നു എത്താന്‍.

2.തിരുവനന്തപുരത്തെ തന്നെ നാലാഞ്ചിറ നിന്ന് 12കി.മീ. സഞ്ചരിച്ച് കഴക്കൂട്ടത്തെത്താനും ഒരാഴ്ച എടുത്തു.

ഇവ ഒറ്റപ്പെട്ട സംഭവങ്ങളല്ല, ഒന്നാമത്തേത് തുടറ്ച്ചയായി നടന്നുകൊണ്ടിരുന്നതാണ്.

Wednesday, August 13, 2008

ഇനി എനിക്ക് വിശ്രമിക്കാം

NOW I CAN RELAX

GEM Technology is already patented (by somebody) and hence I can relax since the baton is already exchanged (relay race) and my race against the mosquito-menace will be carried on by him and his country! No one will extinguish the torch I have lit, nor will it be extinguished with my death. Like many national and state authorities and intelligentsia I also can immerse myself in the complacent lethargy and engage in eating, drinking,………..ing and be merry.

Like an unmarried teenage deserted mother whose baby is stolen, I am simultaneously glad and sad & sad & sad at this juncture when I came to know from the e-mail of Dr. V. George Mathew (Retd. Professor of Psychology, University of Kerala) that my brain –child is already stolen and is in safe hands now. My nation and society did not want to own it; instead they gave me brick batting. That is why I am happy to be sad on the loss of my intellectual baby. I am also happy that God Almighty has answered my prayers to make the good fruits of my efforts visible and tangible to me before my passing away.

Way back in 1897 when Sir. Dr. Ronald Ross discovered that Mosquito is the vector of Plasmodium that causes Malaria, the first thing he did at the small hours of that late night was writing a poem praising God Almighty. At this point of time I realize why he did so. I would also have written not one but one million, billion or trillion poems praising God Almighty (for making me instrumental to this finding which according to the US Patent authority is AN INVENTION) had I been having poetic abilities. But alas!!!

It was in 1978 that I experienced the undesirable side effect of mosquito repellants. When I tried to protect my baby daughter from mosquito bites, the repellants induced head-ache in me. This in turn kindled a desire to get a mosquito control methodology that would DO THE JOB WITHOUT HARMING ME & MY ENVIRONMENT. That desire and search only culminated in the development of GEM Technology. (Gentle, Genetic, God given, Efficient, Economic, Eco-friendly, Modern, Mighty & Magnificent).

Ever since I started sharing my mosquito control experience with others, I have received only discouragement in this matter except from the media and a few individuals like Mother Theresa, Nambadan Master (Ex. Minister, then MLA, presently Lok Sabha MP), Harish Govind (The Hindu), K.S.Ranaprathapan (AIR), Dr.APJ Abdul Kalam (needs no introduction), N.V.Kadam (ISRO, DRDO), Dr.P.Sivasankara Pillai (then DME Kerala), P.C.Cyriac.IAS (Ex Chief Secretary, Tamil Nadu), V.P.Joy IAS…. Some Medical College professors even went to the extent of telling that “he is mad”. Some others with creative mind performed a TV program in the national network (DD) to criticise and ridicule me on account of GEM Technology. Yet others misused All India Radio, many others utilized the print media for the same purpose.

No one (including some progressive and revolutionary organizations) spared any effort to disprove me. But none of that did tire me because I had the backing and drive of the Omnipotent and has the conviction that doing this selfless service to humanity is my duty. If not HE would have disclosed/revealed this technique, which HE had embedded in mosquito’s life cycle at the time of creation, to somebody before me. Like the female mosquito that comes to feed on us, I went on trying, trying and trying to pass on the information to others. Went from pillar to post, knocked all the doors and left no stones unturned all these 30 years to convince my society. THREE LONG DECADES!! It is more than half of my life time as on today. Being a down to earth common man (not belonging to the high echelons) cannot help expressing my desire to know the reaction of those who branded me as insane, idiotic and foolish person.


Unfortunately (or fortunately?) (I suppose) someone noticed (?) my article or press report somewhere, took it (?), and applied for US patent on March 10, 1999 (application no: 09/265, 838). Thomas Price examined it and Graeme Kingston Dicks, (90 Fairiedene Thatchers, 1 Dicks Building, 94 Old Main Road,
Pinetown, 3610, ZA) got the patent on Jan. 15, 2002 with patent No: US 6, 338, 220 B1.

The abstract of the Patent (of Dicks available in the internet at http://www.freepatentsonline.com/6338220.html) says:
The invention relates to a method of eradicating mosquitoes, which includes the steps of inducing female mosquitoes to lay their eggs in the vicinity of water contained in an open topped container provided for the purpose, causing the larva in which form the eggs hatch to live in water. The water is then emptied from the container together with the larvae, before the larvae changes into the adult form of mosquito, resulting in the larvae dying because of the larvae not being exposed to water. The invention relates also to apparatus provided for carrying out the above method repetitively over extended time periods.

A write-up prepared and sent to the American publication “New Scientist” during mid 1998 was later on printed by self as a handout by end ’98 describes: The GEM technology is a process of providing artificial breeding grounds utilizing common household utensils and achieving mosquito eradication by destroying the wriggles with non-hazardous natural means such as throwing them in dry places or feeding them to larvevorous fishes Gambussia affinis, Ebites reticulates etc. or suffocating them by spreading a thin plastic sheet over the entire water surface.

Does this and the Abstract not look alike?


I am really happy now (again) like a mother who witness the great achievements of her stolen/lost premarital child. During the latter half of 90’s I had consulted a patent attorney of Chennai when he was at VSSC, Trivandrum
(where I was employed) in connection with a seminar cum workshop on Intellectual Property Rights and related matters which I attented. The seminar was organized by Dr. A.D Damodaran who was an Officer on Special Duty at VSSC then. “The expert opinion” given to me then was that primarily this being a “NATURAL PROCESS” cannot be patented. Alternately this being already published (in seminar proceedings & media) it has LOST its NOVELTY which is essential for patenting. But after some years when Dicks, Grame Kingston (Pinetown, 3610, ZA) applied for a US patent on Mar. 10, 1999 for the same invention, these matters (loss of novelty & availability in public domain) did not become hurdles in his way. He was allotted patent No. 6338220 on Jan. 15, 2002.

Having seen all that, is there anything remaining to be done by our great country India and literate state Keralam? To me it appears to be YES. As in the case of Turmeric patent, we can reclaim India’s Intellectual property legally. But my limited resource does not equip me for that. More over it is felt that it is the responsibility of the Governments and /or Media – the fourth estate; they should take up the matter at appropriate levels through appropriate channels.

One mundane malayalee did some mundane thing for his mundane use. When he felt it is useful for others also, he announced it. All the Indian experts whom he contacted in this regard have declared/ proclaimed in the most unambiguous terms that this mundane thing is an utter foolishness. But in spite of that, now the US Patent authority says it -the SAME mundane thing- is an invention! By publishing he has passed it to the public domain. Now the ball is in your court. You can decide what to do with it.


E.M. GEORGE

Saturday, August 9, 2008

വലതാണു ശരി ഇടതല്ല (2)

വാഹനങ്ങള്‍ ഇടതു വശം ചേര്‍ന്ന് ഓടിക്കണം എന്ന് നിയമമുള്ള സ്ഥലങ്ങളില്‍ കാല്‍നട യാത്രക്കാര്‍ വഴിയുടെ വലത് വശം ചേര്‍ന്ന് പോകണം എന്നാണു നിബന്ധന. ഇത് പ്രാധമികമായും കാല്‍നട യാത്രക്കാരുടെ സുരക്ഷയെ കരുതിയാണു. ഇത് സാധാരണക്കാര്‍ മനസ്സിലാക്കുന്നില്ല; മനസ്സിലാക്കുന്നവര്‍ പോലും പാലിക്കുന്നില്ല.

ചിലര്‍ ചോദിക്കുന്നത് വഴിയുടെ ഇടത് വശത്തുകൂടെ നടക്കുന്നതും വലതുവശത്തുകൂടെ നടക്കുന്നതും തമ്മില്‍ എന്താണു വ്യത്യാസം? ശ്രദ്ധിച്ചും സൂക്ഷിച്ചും നടന്നാല്‍ രണ്ടും ഒരുപോലെയല്ലെ? എന്നൊക്കെയാണു. ഇവ രണ്ടും തമ്മില്‍ അജ ഗജ അന്തരമുണ്ട്.

വഴിയിലൂടെ നടക്കുന്നവര്‍ വലതുവശം ചേര്‍ന്ന് പോകണം എന്ന ആശയം ജനങ്ങളില്‍ എളുപ്പം എത്തിക്കുന്നതിനും ഓര്‍മ്മയില്‍ നിലനിര്‍ത്തുന്നതിനും സഹായകമാകുംവിധം ഇംഗ്ളീഷില്‍ ഒരു ലളിത വാചകം രൂപപ്പെടുത്തി: RIGHT IS RIGHT.(വലതാണു ശരി).

മഹാഭൂരിപക്ഷവും കരുതുന്നത് ഇടതുവശം ചേര്‍ന്ന് നടക്കുന്നതാണൂ ശരി എന്നാണു. ഇത് തെറ്റും വളരെ അപകടകരവും ആണു. എങ്ങിനെയെന്നാല്‍ നമ്മള്‍ നടക്കുന്ന വശത്തുകൂടെ വരുന്നവ നമ്മുടെ പുറകില്‍നിന്നാണു വരിക. അവ വളരെ അടുത്തെത്തുമ്പോളോ നമ്മെ മറികടക്കുമ്പോളോ മാത്രമേ നാം അവയുടെ സാനിധ്യവും സാമീപ്യവും അറിയൂ. ഇത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അല്ലെങ്കില്‍ ഇടക്കിടെ പുറകോട്ട് തിരിഞ്ഞ് നോക്കിക്കൊണ്ടിരിക്കണം. (അല്ലെങ്കില്‍ തോളില്‍ ഒരു റിയര്‍ വ്യു മിറര്‍ ഘടിപ്പിക്കണം. ഹ ഹ ഹ. അപ്പോള്‍ തിരിഞ്ഞ് നോക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാം ഹി ഹി ഹി).

നേരെ മറിച്ച് നമ്മള്‍ വലത് വശം ചേര്‍ന്നാണു നടക്കുന്നതെങ്കില്‍ നമ്മെ സമീപിക്കുകയും മറികടക്കുകയും ചെയ്യുന്ന വാഹനങ്ങള്‍ നമ്മുടെ മുന്‍വശ്ത്തുനിന്നാണൂ സമീപിക്കുക എന്നതിനാല്‍ വളരെ നേരത്തേയും ദൂരത്തുനിന്നും കാണാമെന്നതിനാല്‍ ഞെട്ടല്‍ ഒഴിവാക്കുകയും മുന്‍കരുതല്‍ എടുക്കുകയും ചെയ്യാം. (റോഡരുകിലേക്ക് നീങ്ങാന്‍ ഇടമില്ലെങ്കില്‍ വേഗത്തില്‍ നടന്നോ ഓടിയോ പുറകോട്ട് നീങ്ങിയോ സുരക്ഷിത സ്ഥാനത്തേക്ക് എത്തുക പോലുമാകാം).

ഇടതാണു ശരി എന്നത് വാഹനങ്ങള്‍ക്ക് മാത്രമുള്ളതാണ്. കാല്‍നടക്കാര്‍ക്ക് വലതാണു ശരി. ഇത് ജനശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ KEEP LEFT എന്ന ബോര്‍ഡുകളോടൊപ്പമെങ്കിലും PEDESTREANS KEEP RIGHT എന്നു എഴുതി വെക്കേണ്ടതാണെന്ന് തോന്നുന്നു. വഴിയരുകില്‍ വര്‍ഷങ്ങളായി നില്‍ക്കുന്ന മരത്തിലും കലുങ്കിലും കൈവരികളിലും മറ്റും വാഹനമിടിക്കുന്ന ഇക്കാലത്ത് നാം സ്വയം ബോധവാന്‍മാരാകുന്നതാണു ഡ്രൈവര്‍മാരെ ബോധവല്‍കരിക്കുന്നതിനേക്കാള്‍ എളുപ്പം.

കാല്‍നട യാത്രികന്‍ടെ അപ്രതീക്ഷിത പ്രതികരണം രണ്ടു വാഹനങ്ങള്‍ തമ്മില്‍ ഇടിക്കുന്നതിനും കാരണമാകാം.
റോഡപകടം എന്ന വന്‍ മഞ്ഞുമലയുടെ വെറുമൊരു മൂല (TIP OF THE ICEBERG) മാത്രമാണു ഇവിടെ പരാമര്‍ശിച്ചത്.

Sunday, July 27, 2008

വലതാണു ശരി ഇടതല്ല!!

ഭൂരിഭാഗം പേരും കരുതുന്നത് ഇടതാണു ശരി എന്നാണു. എന്നാല്‍ വാസ്തവം അതല്ല! വലതാണു ശരി. സാധാരണക്കാര്‍ ഈ വസ്തുത മനസ്സിലാക്കാത്തതുകൊണ്ടു വളരെയധികം കുഴപ്പങ്ങള്‍ സംഭവിക്കുന്നുണ്‍ട്.

Saturday, July 26, 2008

മറ്റു ചില കൊച്ചു കാര്യങ്ങള്‍

നല്ലതെന്ന് എനിക്ക് തോന്നിയതും കൊതുകുമായി ബന്ധമില്ലാത്തതുമായ ചില കാര്യങ്ങളാണു ഈ ലേബലില്‍ ഉള്‍പ്പെടുത്തുന്നത്. മറ്റെല്ലാവരെയും പോലെ എന്‍ടെയും വിചാരം എനിക്കു നല്ല കാര്യങ്ങളാണു മനസ്സില്‍ തോന്നുന്നതെന്നാണ്. അതുകൊണ്‍ടു അവയില്‍ ചിലതു ഇവിടെ കുറിക്കാം.

Monday, July 21, 2008

പകര്‍ച്ചപ്പനിയും മരണങ്ങളും 20.07.2008

വാ
കാസര്‍ഗോട്ടെ പനിബാധിതരുടെ സംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. അധികാരികള്‍ ചര്‍ച്ച തുടങ്ങി. ജന-ഭരണ പ്രതിനിധികളെ പങ്കെടുപ്പിച്ച യോഗം ഒരാഴ്ചത്തേക്ക് ബോധവല്‍ക്കരണവും ശുചീകരണവും നടത്തുവാന്‍ തീരുമാനിച്ചു.

വീ
ഇനി പേടിക്കാനില്ല.

പകര്‍ച്ചപ്പനിയും മരണങ്ങളും 19.07.2008

വാ

ഇന്നലെ രാത്രി വാര്‍ത്ത നന്നായ് ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായത് മരണം 20 അല്ല 25 ആണെന്നാണ്.

വീ

ഈ 5 ന്‍ടെ വ്യത്യാസമൊന്നും അധികാരികള്‍ക്കൊരു വിഷയമാവില്ല. സംസ്ഥാനത്തെ മൊത്തമായി ഭരിച്ചുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് 5ഉം 25ഉം 250ഉം 2500ഉം എല്ലാം ഒരുപോലെയാവും - അവയിലൊന്നെങ്കിലും അവരോ അവര്‍ക്ക് വേണ്ടപ്പെട്ടവരോ ആകുന്നതു വരെ.


SuNw223018072008

Friday, July 18, 2008

പകര്‍ച്ചപ്പനിയും മരണങ്ങളും 18.07.2008

വാ.
കാസര്‍ഗോഡ് 11 ലക്ഷം പേര്‍ക്ക് ചിക്കുന്‍ ഗുനിയ ഉള്‍പ്പെടെയുള്ള പനി പിടിപെട്ടതായി ഇന്ന് വാര്‍ത്ത വന്നിരിക്കുന്നു! 20 പേര്‍ ഇതിനകം മരിക്കുകയും ചെയ്തത്രെ! ആവശ്യമായത്ര നടപടികള്‍ ഇല്ലെന്നു പരാതിയുംഉണ്ട്.
"കാസര്‍ഗോഡ് ജില്ലയെ സര്‍ക്കാര്‍ എഴുതിത്തള്ളിയതു പോലെ തോന്നുന്നു" എന്നാണു വാര്‍ത്തയില്‍ ഒരു വ്യക്തി പറഞ്ഞത്.

വീ.
കാസര്‍ഗോഡ് പനി തുടങ്ങിയിട്ട് നാളേറെയായി. സര്‍ക്കാരു കാര്യം മുറപോലെ, അല്ലേ?

SuNw1800h18072008

Sunday, July 6, 2008

20.06.08 ലെ വാ വീ

വാ

കാട്ടാക്കടയിലെ അമ്പലത്തിന്‍കാല ആലംകോട് പ്രദേശത്ത് 2പേരും പ്ലാവൂര്‍ പുത്തറത്തുനടയില്‍ ഒരാളും കൂടി പനിയും പ്ലേറ്റ്ലെറ്റ് കുറയലുമായി ചികിത്സയില്‍.
ഇപ്പോള്‍ പ്ലേറ്റ്ലെറ്റ് കുറവുള്ളവര്‍ക്ക് ഡെങ്കിയോ എലിപ്പനിയോ (dengue, leptospyrosis) ബാധിച്ചിട്ടില്ലെന്ന് അധിക്രതര്‍ പറയുന്നു. പരിസര മലിനീകരണവും കൊതുകുമാണത്രേ കാരണക്കാര്‍.

വീ
ജന്‍മനാ പ്ലേറ്റ്ലെറ്റ് കുറവുള്ളവരെപ്പറ്റി കേട്ടിട്ടില്ലേ? അവരുടെ രോഗം ഹീമോഫീലിയ എന്നല്ലേ അറിയപ്പെടുന്നത്?
കാട്ടാക്കടയിലെ പനിക്കാര്‍ ആരും തന്നെ ഹീമോഫീലിയക്കാരാണെന്ന് തോന്നുന്നില്ല; വാര്‍ത്തയില്‍ അങ്ങിനെയൊന്നും കണ്ടില്ല.
കാന്‍സര്‍ രോഗ ചികിത്സയില്‍ കീമോതെറാപ്പി ചെയ്യുമ്പോഴും പ്ലേറ്റ്ലെറ്റ് കുറയാറുണ്‍ട്. ഇവിടെ അതും ബാധകമല്ല. ഇവര്‍ക്കൊന്നും ചിക്കുന്‍ ഗുനിയയും ഡെങ്കിപ്പനിയും ബാധിച്ചിട്ടില്ലെന്നും അധിക്രതര്‍ പറയുന്നു. പിന്നെ എന്താവാം കാരണം? നമുക്ക് രഹസ്യമായി കൊതുകിനോടൊന്ന് ചോദിച്ചാലൊ? കൊതുകാണു പ്രതിയെങ്കില്‍ നമുക്കു സമയം പാഴാക്കാതെ പട്ടാളത്തെ വിളിക്കാമല്ലൊ (കഴിഞ്ഞ വര്‍ഷം - 2007ല്‍ - ചെയ്തതു പോലെ)!

Monday, June 23, 2008

17.06.08 ലെ വാവീ

വാ
കാട്ടാക്കട പഞ്ചായത്തിലെ പ്ലാവൂര്‍ പുത്തറത്തുനട പ്രദേശങ്ങളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറും സംഘവുമെത്തി. പനിബാധിതരുടെ വീടും പരിസരവും സന്ദര്‍ശിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ഇന്ന് വന്ന് രക്ത സാംപിള്‍ എടുക്കും. വിശദമായി പഠനം നടത്താന്‍ സംഘത്തോട് ആവശ്യപ്പെടുമെന്ന് ഡി. എം.ഒ. ഡോ. കുമാരി ജി പ്രേമ. അടിയന്തിര ചികിത്സ ലഭ്യമാക്കാനും നടപടിയുണ്ടാകുമത്രെ!

പ്രദേശത്ത് ശുചീകരണ-കൊതുകുനശീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഡി. എം.ഒ നിര്‍ദ്ദേശം നല്‍കി. പ്രവര്‍ത്തനങ്ങള്‍ ഇന്ന് തന്നെ തുടങ്ങാന്‍ പഞ്ചായത്തോഫീസില്‍ ചേര്‍ന്ന വകുപ്പ്-ജന പ്രതിനിധികളുടെ യോഗത്തില്‍ ധാരണയായത്രെ!

വീ
ഒരു മാസം കടന്നുപോയെങ്കിലും അനങ്ങിത്തുടങ്ങിയല്ലൊ! ഇനി പേടിക്കാനില്ല എന്നാവും ജനം കരുതുക. "നിന്‍ടെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ" എന്നാണല്ലൊ മഹദ്വചനം. 2006 ലും 2007ലും വിശ്വാസം രക്ഷിച്ചില്ല. കൊതുകാണു ജയിച്ചത്. (ഇവനൊരു അശുഭാപ്തി വിശ്വാസി ആണെന്നു തോന്നുന്നുണ്‍ടൊ?). 2007ല്‍ പട്ടാളം വന്നാണു കൊതുകിനെ വിരട്ടിയോടിക്കാന്‍ ശ്രമിച്ചത്. എന്നിട്ടും എന്തൊക്കെ സംഭവിച്ചു എന്ന് ആരും മറന്നിട്ടുണ്ടാവില്ല. 2008ല്‍ അങ്ങിനെയൊക്കെ സംഭവിക്കാതിരിക്കട്ടെ.
2007ല്‍ കേരള കൌമുദി മുഖപ്രസംഗത്തില്‍ പറഞ്ഞതുപോലെ നമുക്ക് കൊതുകിനോട് പ്രാര്‍ഥിക്കാം.

Thursday, June 19, 2008

വാര്‍ത്തയും വീക്ഷണവും

വാര്‍ത്ത 16.06.08.

തിരുവനന്തപുരത്തിനടുത്തു കാട്ടാക്കടയില്‍ പനി പിടിച്ചവര്‍ക്കു രക്തത്തിലെ പ്ലേറ്റ്ലെറ്റ് എണ്ണം കുറയുന്നതായി കാണുന്നു. രക്തം നല്‍കിയാണു ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നതു. ഇതു നാട്ടുകാരെ ഭയപ്പെടുത്തുന്നു. ഒരു മാസത്തിനിടെ കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ ഗുരുതരാവസ്തയില്‍. അനേകം രോഗികളില്‍ ഒരാള്‍ക്കു മാത്രമാണു ഡെങ്കിപ്പനി സ്ഥിരീകരിച്ചതു. ഒരാളെ മെഡിക്കല്‍ കോളജിലേക്കു മാറ്റി. 6 വയസ്സായ ഒരു കുട്ടിക്കു മാത്രമാണു ഡെങ്കിപ്പനി ആരോഗ്യ വകുപ്പു സ്ഥിരീകരിച്ചതു. മറ്റുള്ളവ വെറും വയ്റല്‍ പനി ആണെന്നാണു അധിക്റുത ഭാഷ്യം. രക്തം നല്‍കിയാണു ജീവന്‍ നിലനിര്‍ത്തുന്നതു. പുതിയ രോഗികള്‍ക്കു രക്തം ലഭ്യമാക്കാന്‍ സന്നദ്ധ സംഘടനകള്‍ക്കു ബുദ്ധിമുട്ടു നേരിടുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ നാട്ടുകാര്‍ക്കു ബ്ലീച്ചിങ് പവ്ഡര്‍ കൊടുത്തിട്ടു പോയത്ത്റേ.

വീക്ഷണം

എല്ലാ രോഗികളുടെയും രക്തം പരിശോധിച്ചാലല്ലെ എത്ര പേര്‍ക്കു ഡെങ്കിപ്പനിയുണ്ട് എത്ര പേര്‍ക്കു ചിക്കുന്‍ ഗുനിയയുണ്ട് എന്നൊക്കെ അറിയാന്‍ കഴിയൂ.
പനിയായി എത്തുന്ന സര്‍വ്വരുടെയും രക്തം എല്ലാ രോഗങ്ങള്‍ക്കും വേണ്ടി പ്രിശോധിക്കാന്‍ പറ്റുമോ എന്നു ആരോഗ്യ പ്രവര്‍ത്തകര്‍ ചോദിച്ചാല്‍ മറുപടി പറയാന്‍ ജനം വിഷമിക്കില്ലേ?

Friday, June 6, 2008

ഗാര്‍ഹിക കൊതുകു നശീകരണം

കൊതുകിനെയും കൊതുകു നശീകരണത്തെയും പറ്റി പറയുവാന്‍ ഏറെയുണ്‍ട്. തത്കാലം എന്‍ടെ കൊതുകു നശീകരണ മാര്‍ഗത്തെ പറ്റി മാത്രം ഏറ്റവും ചുരുക്കി പറയാം. കൊതുകിനെകൊണ്ട് കെണിയില്‍ മുട്ടയിടീച്ച് അത് വിരിഞ്ഞുണ്ടാകുന്ന കൂത്താടികള്‍ കൊതുകാകുന്നതിനു മുന്‍പേ നശിപ്പിക്കുക വഴി 3 മാസം കൊണ്ട് ആ പരിസരത്തെ കൊതുക് ശല്യത്തിനു കുറവു വരുത്തുക എന്നതാണു ഈ കൊതുകു നശീകരണ മാര്‍ഗം. ഇത് കൂടുതല്‍ വീടുകളില്‍ ചെയ്താല്‍ കൂടുതല്‍ പ്രദേശത്തെ കൊതുക് ശല്യത്തിനു കുറവു വരുത്താം. അങ്ങിനെ നാട്ടിലെ മുഴുവന്‍ കൊതുക് ശല്യത്തിനും കുറവു വരുത്താം.

കെണിയില്‍ മുട്ടയിടീക്കാനുള്ള വഴി ഇതാ പിടിച്ചൊ. ഏതാനും പരന്ന പാത്രങ്ങളില്‍ വെള്ളമെടുത്ത് വീടി‍നു പുറത്ത് വയ്ക്കുക. കൊതുകിന്‍ടെ മുട്ട വെള്ളത്തില്‍ കിടന്നാലെ വിരിയൂ എന്നു കൊതുകിനു അറിയാം. (ദൈവം അതു പറഞ്ഞു കൊടുത്തിട്ടുണ്ടാവും). അതുകൊണ്‍ട് മുട്ടയിടാറാകുംബോള്‍ അത് വെള്ളം തേടാന്‍ തുടങ്ങും. (വെള്ളം കണ്ടുപിടിക്കുക എന്നത് കൊതുകിന്‍ടെ ആവശ്യമാണ്.) അവയില്‍ ചിലത് ഈ പാത്രങ്ങളില്‍ മുട്ടയിടും. ശേഷം ചിന്ത്യം!!!