കെണിയില്‍ മുട്ടയിടീക്കാനുള്ള വഴി ഇതാ പിടിച്ചൊ. ഏതാനും പരന്ന പാത്രങ്ങളില്‍ വെള്ളമെടുത്ത് വീടിനു പുറത്ത് വയ്ക്കുക. കൊതുകിന്‍ടെ മുട്ട വെള്ളത്തില്‍ കിടന്നാലെ വിരിയൂ എന്നു കൊതുകിനു അറിയാം. (ദൈവം അതു പറഞ്ഞു കൊടുത്തിട്ടുണ്ടാവും). അതുകൊണ്‍ട് മുട്ടയിടാറാകുംബോള്‍ അത് വെള്ളം തേടാന്‍ തുടങ്ങും. (വെള്ളം കണ്ടുപിടിക്കുക എന്നത് കൊതുകിന്‍ടെ ആവശ്യമാണ്.) അവയില്‍ ചിലത് ഈ പാത്രങ്ങളില്‍ മുട്ടയിടും. ശേഷം ചിന്ത്യം!!!
Friday, June 6, 2008
ഗാര്‍ഹിക കൊതുകു നശീകരണം
കൊതുകിനെയും കൊതുകു നശീകരണത്തെയും പറ്റി പറയുവാന്‍ ഏറെയുണ്‍ട്. തത്കാലം എന്‍ടെ കൊതുകു നശീകരണ മാര്‍ഗത്തെ പറ്റി മാത്രം ഏറ്റവും ചുരുക്കി പറയാം. കൊതുകിനെകൊണ്ട് കെണിയില്‍ മുട്ടയിടീച്ച് അത് വിരിഞ്ഞുണ്ടാകുന്ന കൂത്താടികള്‍ കൊതുകാകുന്നതിനു മുന്‍പേ നശിപ്പിക്കുക വഴി 3 മാസം കൊണ്ട് ആ പരിസരത്തെ കൊതുക് ശല്യത്തിനു കുറവു വരുത്തുക എന്നതാണു ഈ കൊതുകു നശീകരണ മാര്‍ഗം. ഇത് കൂടുതല്‍ വീടുകളില്‍ ചെയ്താല്‍ കൂടുതല്‍ പ്രദേശത്തെ കൊതുക് ശല്യത്തിനു കുറവു വരുത്താം. അങ്ങിനെ നാട്ടിലെ മുഴുവന്‍ കൊതുക് ശല്യത്തിനും കുറവു വരുത്താം.
Subscribe to:
Posts (Atom)