കെണിയില്‍ മുട്ടയിടീക്കാനുള്ള വഴി ഇതാ പിടിച്ചൊ. ഏതാനും പരന്ന പാത്രങ്ങളില്‍ വെള്ളമെടുത്ത് വീടിനു പുറത്ത് വയ്ക്കുക. കൊതുകിന്‍ടെ മുട്ട വെള്ളത്തില്‍ കിടന്നാലെ വിരിയൂ എന്നു കൊതുകിനു അറിയാം. (ദൈവം അതു പറഞ്ഞു കൊടുത്തിട്ടുണ്ടാവും). അതുകൊണ്‍ട് മുട്ടയിടാറാകുംബോള്‍ അത് വെള്ളം തേടാന്‍ തുടങ്ങും. (വെള്ളം കണ്ടുപിടിക്കുക എന്നത് കൊതുകിന്‍ടെ ആവശ്യമാണ്.) അവയില്‍ ചിലത് ഈ പാത്രങ്ങളില്‍ മുട്ടയിടും. ശേഷം ചിന്ത്യം!!!
Friday, June 6, 2008
ഗാര്‍ഹിക കൊതുകു നശീകരണം
കൊതുകിനെയും കൊതുകു നശീകരണത്തെയും പറ്റി പറയുവാന്‍ ഏറെയുണ്‍ട്. തത്കാലം എന്‍ടെ കൊതുകു നശീകരണ മാര്‍ഗത്തെ പറ്റി മാത്രം ഏറ്റവും ചുരുക്കി പറയാം. കൊതുകിനെകൊണ്ട് കെണിയില്‍ മുട്ടയിടീച്ച് അത് വിരിഞ്ഞുണ്ടാകുന്ന കൂത്താടികള്‍ കൊതുകാകുന്നതിനു മുന്‍പേ നശിപ്പിക്കുക വഴി 3 മാസം കൊണ്ട് ആ പരിസരത്തെ കൊതുക് ശല്യത്തിനു കുറവു വരുത്തുക എന്നതാണു ഈ കൊതുകു നശീകരണ മാര്‍ഗം. ഇത് കൂടുതല്‍ വീടുകളില്‍ ചെയ്താല്‍ കൂടുതല്‍ പ്രദേശത്തെ കൊതുക് ശല്യത്തിനു കുറവു വരുത്താം. അങ്ങിനെ നാട്ടിലെ മുഴുവന്‍ കൊതുക് ശല്യത്തിനും കുറവു വരുത്താം.
Subscribe to:
Post Comments (Atom)
13 comments:
കെണിയില്‍ മുട്ടയിടീക്കാനുള്ള വഴി കൂടീ ഒന്നു പറഞ്ഞു തരു മാഷെ..!!!
താങ്കളായിരുന്നോ ഏഷ്യനെറ്റിന്റെ സുപ്രഭാതത്തില്‍ വന്നു ഈ രീതി വിവരിച്ചത്?
ഞാനതു കണ്ടിരുന്നു. ഈ മാര്‍ഗം വളരെ നന്നായി തോന്നി.
ഹലൊ യാരിദ്,
കെണിയില്‍ മുട്ടയിടീക്കാനുള്ള വഴി ഇതാ പിടിച്ചൊ മാഷെ. ഏതാനും പരന്ന പാത്രങ്ങളില്‍ വെള്ളമെടുത്ത് വീടിനു പുറത്ത് വയ്ക്കുക. കൊതുകിന്‍ടെ മുട്ട വെള്ളത്തില്‍ കിടന്നാലെ വിരിയൂ എന്നു കൊതുകിനു അറിയാം. (ദൈവം അതു പറഞ്ഞു കൊടുത്തിട്ടുണ്ടാവും). അതുകൊണ്‍ട് മുട്ടയിടാറാകുംബോള്‍ അത് വെള്ളം തേടാന്‍ തുടങ്ങും. (വെള്ളം കണ്ടുപിടിക്കുക എന്നത് കൊതുകിന്‍ടെ ആവശ്യമാണ്.) അവയില്‍ ചിലത് ഈ പാത്രങ്ങളില്‍ മുട്ടയിടും. ശേഷം ചിന്ത്യം!!!
ഹലൊ ആഷ,
അതെ, അതു ഞാനായിരുന്നു!
ഹലൊ ആഷ,
ഒരു വര്‍ഷം മുന്‍പ് ഏഷ്യാ നെറ്റിന്‍ടെ സുപ്രഭാതത്തില്‍ മുന്നറിയിപ്പൊന്നും ഇല്ലാതെ വന്ന എന്‍ടെ ചര്‍ച്ച കണ്‍ടത് ശ്റദ്ധിക്കുകയും വിലയിരുത്തുകയും ഓര്‍ത്തിരിക്ക്യുകയും ചെയ്തു എന്നത് എന്നെ അതിശയിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു. You seem to be one with positive attitudes, a rare species these days!!
താങ്കളുടെ പേരും മുഖവുമൊക്കെ മറന്നു പോയിരുന്നു. പക്ഷേ പറഞ്ഞ കാര്യങ്ങള്‍ പലതും ഓര്‍മ്മയിലുണ്ടായിരുന്നു. പുറത്ത് ജനലിനരികിലായി വെള്ളം വെയ്ക്കുന്നത് ശുദ്ധജലം (അതു കിട്ടാതെ വരുമ്പോഴാണ്‍ അഴുക്ക് വെള്ളം തേടി പോവുന്നതെന്ന് പറഞ്ഞത്. എന്റെ ഓര്‍മ്മ ശരിയാണോ?)
മുന്‍പ് വന്നപ്പോള്‍ ആ വീഡിയോ ലിങ്കില്‍ ക്ലിക്ക് ചെയ്തിരുന്നില്ല. ഇപ്പോള്‍ അവിടെ പോയപ്പോ മുഖം ഓര്‍മ്മ വന്നു :)
ഹലൊ ആഷ,
പേരും മുഖവുമൊക്കെ മറന്നു പോയതില്‍ കുഴപ്പമില്ല. പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്തിരുന്നു എന്നതാണു മുഖ്യം. ഓര്‍മ്മ ശരിയുമാണു.
കമന്‍ടില്‍ ലിങ്ഗ് ശരിയാകുന്നില്ല. എന്താണാവൊ കാര്യം!
"ആഷാഢ"ത്തിന്‍ടെ ലിങ്ഗ് ഞാന്‍ എന്‍ടെ മകള്‍ക്കു അയക്കുന്നുണ്ടു. നിങ്ങള്‍ സമപ്രായക്കാരാണു.
ഇമോട്ടിക്കോണ്‍ കോഡ് ആയിട്ടേ വന്നുള്ളൂ.
കമന്റില്‍ ലിങ്ക് കൊടുക്കുന്നതെങ്ങനെയെന്ന് ഇവിടെ നോക്കൂ
അല്ലെങ്കില്‍ മറ്റൊരു മാര്‍ഗ്ഗമുണ്ട്. Create post തുറന്ന് (edit html mode ആയിരിക്കണം compose mode ആവരുത്) ലിങ്ക് കൊടുക്കേണ്ട വാചകം അവിടെ എഴുതി ലിങ്ക് കൊടുത്ത ശേഷം ആ html മുഴുവനായും കോപ്പി ചെയ്ത് കമന്റില്‍ ആ വാചകം വരേണ്ട ഭാഗത്ത് പേസ്റ്റ് ചെയ്താല്‍ മതിയാവും.
അപ്പോള്‍ പിന്നെ html ഒന്നും ഓര്‍ത്തിരിക്കേണ്ട കാര്യമില്ല.
ഹലൊ ആഷ,ഷിബു,
മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്നു നന്ദി. കമന്റില്‍ ലിങ്ക് കൊടുക്കുന്നത് ശരിയായി.
പിന്നെ പേജ് counter കൊടുത്തു. അതും ശരിയായി. 2 ദിവസം കഴിഞ്ഞപ്പോള്‍ അതു, പേജ് counter, വര്‍ക്കു ചെയ്യാതായി. എന്‍ടെ പേജിലും ഷിബുവിന്‍ടെ പേജിലും link & display മാറിയിരിക്കുന്നു. Today also same condition. പുതിയ link genuine ആണോ എന്നറിയാത്തതിനാല്‍ ഉപയോഗിച്ചില്ല.
മാഷേ, ഈ അവസാനത്തെ കമന്റില്‍ പറഞ്ഞിരിക്കുന്ന പ്രശ്നം എന്താന്ന് എനിക്ക് ശരിക്കും മനസ്സിലായില്ല. പേജ് ഹിറ്റ് കൌണ്ടര്‍ ആണോ ഉദ്ദേശിച്ചേ?
www.sitemeter.com
www.statcounter.com
ഇതില്‍ ഏതെങ്കിലും ഉപയോഗിച്ചു നോക്കൂ.
link and display എവിടുത്തെയാണ്? കമന്റിലേയോ അതോ ബ്ലോഗിലേയോ?
ഒന്നു കൂടി ഒന്നു വിശദീകരിക്കാമോ?
ഹലൊ ആഷ,
പേജ് ഹിറ്റ് കൌണ്ടര്‍ ആണു ഉദ്ദേശിച്ചതു. എന്‍ടെയും ഷിബുവിന്‍ടെയും ബ്ലോഗിലേ display & appendede link ആണു മാറിയതു. പേജു എലിമെന്‍ടു add ചെയ്തപ്പോള്‍ വര്‍ക്കു ചെയ്തതാണു. അടുത്ത ദിവസമാണു മാറിയതു. അതുകൊണ്‍ടാണു ശങ്കയാതു. പുതിയതായി തന്ന സൈറ്റുകളില്‍ നോക്കട്ടെ.
സൈറ്റ് മീറ്ററൊക്കെ ഫിറ്റ് ചെയ്തല്ലോ :)
ഇപ്രാവശ്യം ഓക്കെയായെന്ന് കരുതുന്നു.
സസ്നേഹം
ആഷ
ഹലൊ ആഷ,
അതെ.... സൈറ്റ് മീറ്ററൊക്കെ ഫിറ്റ് ചെയ്തു.
ഇപ്രാവശ്യം ഓക്കെയായി.
നല്ല മീറ്റര്‍. ഇത് സ്റ്റാറ്റിസ്റ്റിക്സും തരുന്നുണ്ട്. അത് ഒരു ബോണസ്.
മീറ്റര്‍ ഓടാന്‍ തുടങ്ങിയപ്പോള്‍ ഒരു രസം ഉണ്ട്. ആരൊക്കെ എത്തുന്നുണ്ടെന്ന് അറിയാമല്ലൊ.
സ്നേഹത്തോടെ
ജോര്‍ജ്ജ് അങ്കിള്‍.
Post a Comment