കേട്ടോ കേട്ടോ മാളോരേ ഇത്
പൊളിയല്ലേവം സത്യം മാത്രം
അരനിമിഷത്തിന്‍ മഴയില്‍ നമ്മുടെ
റോഡുകളെല്ലാം തോടായല്ലോ!
പുഴകള്‍ വറ്റി വരണ്ടീടുന്നു
റോഡുകളോ പുഴയായീടുന്നു
പുഴയില്‍ ജീപ്പും ലോറിയുമോട്ടാം
റോഡില്‍ കാല്‍നട പോലും കഷ്ടം
തടയണ കെട്ടിയ പുഴപോലല്ലൊ
ബമ്പുകള്‍ റോഡിനെ മാറ്റീടുന്നു
മഴ പെയ്യുമ്പോള്‍ വീഴണ വെള്ളം
തുള്ളികള്‍ പോലും പാഴാക്കാതെ
ഒഴുകിപ്പോകാന്‍ വിട്ടീടാതെ
വഴിയില്‍ത്തന്നെ കെട്ടി നിറുത്താന്‍
തക്ക വിധത്തില്‍ റോഡു പണിഞ്ഞവര്‍
കെങ്കേമന്മാരല്ലേ അപ്പീ?
മഴവെള്ളക്കൊയ്ത്തേറെ മികച്ചൊരു
രീതിയിലെല്ലാ വര്‍ഷവുമിവിടെ
കൊണ്ടാടുന്ന വകുപ്പിന്നല്ലേ
സ്വര്‍ണ്ണ പതക്കം നല്‍കീടേണ്ടൂ
See the response THERE
-----------------------------------
പുഴകള്‍ വറ്റി വരണ്ടീടുന്നു
ഭാരതപ്പുഴ (പലരും വാത്സല്യപൂര്‍വ്വം നിള എന്നു വിളിക്കുന്നു)
ഭാരതപ്പുഴ (പലരും വാത്സല്യപൂര്‍വ്വം നിള എന്നു വിളിക്കുന്നു)
റോഡുകളോ പുഴയായീടുന്നു
റോഡില്‍ കാല്‍നട പോലും കഷ്ടം
തടയണ കെട്ടിയ പുഴപോലല്ലൊ
ബമ്പുകള്‍ റോഡിനെ മാറ്റീടുന്നു
See the response THERE
Tuesday, April 28, 2009
Subscribe to:
Posts (Atom)