വാഹനങ്ങള്‍ ഇടതു വശം ചേര്‍ന്ന് ഓടിക്കണം എന്ന് നിയമമുള്ള സ്ഥലങ്ങളില്‍ കാല്‍നട യാത്രക്കാര്‍ വഴിയുടെ വലത് വശം ചേര്‍ന്ന് പോകണം എന്നാണു നിബന്ധന. ഇത് പ്രാധമികമായും കാല്‍നട യാത്രക്കാരുടെ സുരക്ഷയെ കരുതിയാണു. ഇത് സാധാരണക്കാര്‍ മനസ്സിലാക്കുന്നില്ല; മനസ്സിലാക്കുന്നവര്‍ പോലും പാലിക്കുന്നില്ല.
ചിലര്‍ ചോദിക്കുന്നത് വഴിയുടെ ഇടത് വശത്തുകൂടെ നടക്കുന്നതും വലതുവശത്തുകൂടെ നടക്കുന്നതും തമ്മില്‍ എന്താണു വ്യത്യാസം? ശ്രദ്ധിച്ചും സൂക്ഷിച്ചും നടന്നാല്‍ രണ്ടും ഒരുപോലെയല്ലെ? എന്നൊക്കെയാണു. ഇവ രണ്ടും തമ്മില്‍ അജ ഗജ അന്തരമുണ്ട്.
വഴിയിലൂടെ നടക്കുന്നവര്‍ വലതുവശം ചേര്‍ന്ന് പോകണം എന്ന ആശയം ജനങ്ങളില്‍ എളുപ്പം എത്തിക്കുന്നതിനും ഓര്‍മ്മയില്‍ നിലനിര്‍ത്തുന്നതിനും സഹായകമാകുംവിധം ഇംഗ്ളീഷില്‍ ഒരു ലളിത വാചകം രൂപപ്പെടുത്തി: RIGHT IS RIGHT.(വലതാണു ശരി).
മഹാഭൂരിപക്ഷവും കരുതുന്നത് ഇടതുവശം ചേര്‍ന്ന് നടക്കുന്നതാണൂ ശരി എന്നാണു. ഇത് തെറ്റും വളരെ അപകടകരവും ആണു. എങ്ങിനെയെന്നാല്‍ നമ്മള്‍ നടക്കുന്ന വശത്തുകൂടെ വരുന്നവ നമ്മുടെ പുറകില്‍നിന്നാണു വരിക. അവ വളരെ അടുത്തെത്തുമ്പോളോ നമ്മെ മറികടക്കുമ്പോളോ മാത്രമേ നാം അവയുടെ സാനിധ്യവും സാമീപ്യവും അറിയൂ. ഇത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അല്ലെങ്കില്‍ ഇടക്കിടെ പുറകോട്ട് തിരിഞ്ഞ് നോക്കിക്കൊണ്ടിരിക്കണം. (അല്ലെങ്കില്‍ തോളില്‍ ഒരു റിയര്‍ വ്യു മിറര്‍ ഘടിപ്പിക്കണം. ഹ ഹ ഹ. അപ്പോള്‍ തിരിഞ്ഞ് നോക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാം ഹി ഹി ഹി).
നേരെ മറിച്ച് നമ്മള്‍ വലത് വശം ചേര്‍ന്നാണു നടക്കുന്നതെങ്കില്‍ നമ്മെ സമീപിക്കുകയും മറികടക്കുകയും ചെയ്യുന്ന വാഹനങ്ങള്‍ നമ്മുടെ മുന്‍വശ്ത്തുനിന്നാണൂ സമീപിക്കുക എന്നതിനാല്‍ വളരെ നേരത്തേയും ദൂരത്തുനിന്നും കാണാമെന്നതിനാല്‍ ഞെട്ടല്‍ ഒഴിവാക്കുകയും മുന്‍കരുതല്‍ എടുക്കുകയും ചെയ്യാം. (റോഡരുകിലേക്ക് നീങ്ങാന്‍ ഇടമില്ലെങ്കില്‍ വേഗത്തില്‍ നടന്നോ ഓടിയോ പുറകോട്ട് നീങ്ങിയോ സുരക്ഷിത സ്ഥാനത്തേക്ക് എത്തുക പോലുമാകാം).
ഇടതാണു ശരി എന്നത് വാഹനങ്ങള്‍ക്ക് മാത്രമുള്ളതാണ്. കാല്‍നടക്കാര്‍ക്ക് വലതാണു ശരി. ഇത് ജനശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ KEEP LEFT എന്ന ബോര്‍ഡുകളോടൊപ്പമെങ്കിലും PEDESTREANS KEEP RIGHT എന്നു എഴുതി വെക്കേണ്ടതാണെന്ന് തോന്നുന്നു. വഴിയരുകില്‍ വര്‍ഷങ്ങളായി നില്‍ക്കുന്ന മരത്തിലും കലുങ്കിലും കൈവരികളിലും മറ്റും വാഹനമിടിക്കുന്ന ഇക്കാലത്ത് നാം സ്വയം ബോധവാന്‍മാരാകുന്നതാണു ഡ്രൈവര്‍മാരെ ബോധവല്‍കരിക്കുന്നതിനേക്കാള്‍ എളുപ്പം.
കാല്‍നട യാത്രികന്‍ടെ അപ്രതീക്ഷിത പ്രതികരണം രണ്ടു വാഹനങ്ങള്‍ തമ്മില്‍ ഇടിക്കുന്നതിനും കാരണമാകാം.
റോഡപകടം എന്ന വന്‍ മഞ്ഞുമലയുടെ വെറുമൊരു മൂല (TIP OF THE ICEBERG) മാത്രമാണു ഇവിടെ പരാമര്‍ശിച്ചത്.
Saturday, August 9, 2008
Subscribe to:
Posts (Atom)