Sunday, July 6, 2008

20.06.08 ലെ വാ വീ

വാ

കാട്ടാക്കടയിലെ അമ്പലത്തിന്‍കാല ആലംകോട് പ്രദേശത്ത് 2പേരും പ്ലാവൂര്‍ പുത്തറത്തുനടയില്‍ ഒരാളും കൂടി പനിയും പ്ലേറ്റ്ലെറ്റ് കുറയലുമായി ചികിത്സയില്‍.
ഇപ്പോള്‍ പ്ലേറ്റ്ലെറ്റ് കുറവുള്ളവര്‍ക്ക് ഡെങ്കിയോ എലിപ്പനിയോ (dengue, leptospyrosis) ബാധിച്ചിട്ടില്ലെന്ന് അധിക്രതര്‍ പറയുന്നു. പരിസര മലിനീകരണവും കൊതുകുമാണത്രേ കാരണക്കാര്‍.

വീ
ജന്‍മനാ പ്ലേറ്റ്ലെറ്റ് കുറവുള്ളവരെപ്പറ്റി കേട്ടിട്ടില്ലേ? അവരുടെ രോഗം ഹീമോഫീലിയ എന്നല്ലേ അറിയപ്പെടുന്നത്?
കാട്ടാക്കടയിലെ പനിക്കാര്‍ ആരും തന്നെ ഹീമോഫീലിയക്കാരാണെന്ന് തോന്നുന്നില്ല; വാര്‍ത്തയില്‍ അങ്ങിനെയൊന്നും കണ്ടില്ല.
കാന്‍സര്‍ രോഗ ചികിത്സയില്‍ കീമോതെറാപ്പി ചെയ്യുമ്പോഴും പ്ലേറ്റ്ലെറ്റ് കുറയാറുണ്‍ട്. ഇവിടെ അതും ബാധകമല്ല. ഇവര്‍ക്കൊന്നും ചിക്കുന്‍ ഗുനിയയും ഡെങ്കിപ്പനിയും ബാധിച്ചിട്ടില്ലെന്നും അധിക്രതര്‍ പറയുന്നു. പിന്നെ എന്താവാം കാരണം? നമുക്ക് രഹസ്യമായി കൊതുകിനോടൊന്ന് ചോദിച്ചാലൊ? കൊതുകാണു പ്രതിയെങ്കില്‍ നമുക്കു സമയം പാഴാക്കാതെ പട്ടാളത്തെ വിളിക്കാമല്ലൊ (കഴിഞ്ഞ വര്‍ഷം - 2007ല്‍ - ചെയ്തതു പോലെ)!