Monday, July 21, 2008

പകര്‍ച്ചപ്പനിയും മരണങ്ങളും 20.07.2008

വാ
കാസര്‍ഗോട്ടെ പനിബാധിതരുടെ സംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. അധികാരികള്‍ ചര്‍ച്ച തുടങ്ങി. ജന-ഭരണ പ്രതിനിധികളെ പങ്കെടുപ്പിച്ച യോഗം ഒരാഴ്ചത്തേക്ക് ബോധവല്‍ക്കരണവും ശുചീകരണവും നടത്തുവാന്‍ തീരുമാനിച്ചു.

വീ
ഇനി പേടിക്കാനില്ല.

പകര്‍ച്ചപ്പനിയും മരണങ്ങളും 19.07.2008

വാ

ഇന്നലെ രാത്രി വാര്‍ത്ത നന്നായ് ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായത് മരണം 20 അല്ല 25 ആണെന്നാണ്.

വീ

ഈ 5 ന്‍ടെ വ്യത്യാസമൊന്നും അധികാരികള്‍ക്കൊരു വിഷയമാവില്ല. സംസ്ഥാനത്തെ മൊത്തമായി ഭരിച്ചുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് 5ഉം 25ഉം 250ഉം 2500ഉം എല്ലാം ഒരുപോലെയാവും - അവയിലൊന്നെങ്കിലും അവരോ അവര്‍ക്ക് വേണ്ടപ്പെട്ടവരോ ആകുന്നതു വരെ.


SuNw223018072008