(1950 കളിലെ ഒന്നാം പാഠ പുസ്തകത്തിലെ വാ കുരുവീ വരു കുരുവീ...എന്ന പോലെ)
വാ കൊതുകേ, വരു കൊതുകേ, ഈ
പാത്രത്തിന്‍മേല്‍, ഇരി കൊതുകേ.
മുട്ടയിടാന്‍ വെള്ളവുമായ്,
മുറ്റം നിറയെ, പാത്രമിതാ.
വെള്ളം ഇതു നല്‍, ശുദ്ധ ജലം,
ഏതില്‍ വേണേല്‍ ഇട്ടോളൂ.
എണ്ണയുമില്ല, കാരവുമില്ല,
സോപ്പാണേലതു, ലേശവുമില്ല.
ഡിറ്റര്‍ജന്‍ട് ക, ലര്‍ന്നിട്ടില്ല,
രാസപദാര്‍ഥവു, മില്ലേയില്ല.
ചട്ടികള്‍ വലുതും, ചെറുതും പിന്നെ,
പൊട്ടിയ കലവും, പിഞ്ഞാണികളും,
ചെറുതും വലുതും, പലയിനമായി,
വീടിനു ചുറ്റും, പാത്രമതേറെ.
വെള്ളമിതാ, പാത്രമിതാ,
മുട്ടയിടാനായ്, വന്നോളൂ.
വെള്ളം വറ്റി, ത്തീരുകയില്ല,
ശ്രദ്ധിക്കാം ഞാന്‍, നിശ്ചയമായ്.
വെള്ളം തേടി, അലഞ്ഞീടേണ്ട,
ചുറ്റിയടിച്ചു, തളര്‍ന്നിട വേണ്ട.
മുട്ടയിതൊന്നില്‍, ഇട്ടെന്നാകില്‍,
ബാക്കിക്കാര്യം, നോക്കിക്കൊള്ളാം!
(ഇതെഴുതിയത് 2003 ഒക്ടോബര്‍ 8ആം തീയതി))
Thursday, April 30, 2009
Subscribe to:
Posts (Atom)