വാ
കാട്ടാക്കട പഞ്ചായത്തിലെ പ്ലാവൂര്‍ പുത്തറത്തുനട പ്രദേശങ്ങളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറും സംഘവുമെത്തി. പനിബാധിതരുടെ വീടും പരിസരവും സന്ദര്‍ശിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ഇന്ന് വന്ന് രക്ത സാംപിള്‍ എടുക്കും. വിശദമായി പഠനം നടത്താന്‍ സംഘത്തോട് ആവശ്യപ്പെടുമെന്ന് ഡി. എം.ഒ. ഡോ. കുമാരി ജി പ്രേമ. അടിയന്തിര ചികിത്സ ലഭ്യമാക്കാനും നടപടിയുണ്ടാകുമത്രെ!
പ്രദേശത്ത് ശുചീകരണ-കൊതുകുനശീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഡി. എം.ഒ നിര്‍ദ്ദേശം നല്‍കി. പ്രവര്‍ത്തനങ്ങള്‍ ഇന്ന് തന്നെ തുടങ്ങാന്‍ പഞ്ചായത്തോഫീസില്‍ ചേര്‍ന്ന വകുപ്പ്-ജന പ്രതിനിധികളുടെ യോഗത്തില്‍ ധാരണയായത്രെ!
വീ
ഒരു മാസം കടന്നുപോയെങ്കിലും അനങ്ങിത്തുടങ്ങിയല്ലൊ! ഇനി പേടിക്കാനില്ല എന്നാവും ജനം കരുതുക. "നിന്‍ടെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ" എന്നാണല്ലൊ മഹദ്വചനം. 2006 ലും 2007ലും വിശ്വാസം രക്ഷിച്ചില്ല. കൊതുകാണു ജയിച്ചത്. (ഇവനൊരു അശുഭാപ്തി വിശ്വാസി ആണെന്നു തോന്നുന്നുണ്‍ടൊ?). 2007ല്‍ പട്ടാളം വന്നാണു കൊതുകിനെ വിരട്ടിയോടിക്കാന്‍ ശ്രമിച്ചത്. എന്നിട്ടും എന്തൊക്കെ സംഭവിച്ചു എന്ന് ആരും മറന്നിട്ടുണ്ടാവില്ല. 2008ല്‍ അങ്ങിനെയൊക്കെ സംഭവിക്കാതിരിക്കട്ടെ.
2007ല്‍ കേരള കൌമുദി മുഖപ്രസംഗത്തില്‍ പറഞ്ഞതുപോലെ നമുക്ക് കൊതുകിനോട് പ്രാര്‍ഥിക്കാം.
Monday, June 23, 2008
Subscribe to:
Post Comments (Atom)
2 comments:
ഇതെന്താ സംഭവം . കൊതുക് കുപ്പിയും കൊണ്ട് പറന്ന് കളഞ്ഞോ ?
ഹലൊ മുസാഫിര്‍,
അവരുടെ എണ്ണം കൂടിയാല്‍ ചിലപ്പോള്‍ അതും സംഭവിക്കാം. കാട്ടാളന്‍ടെ വലയും കൊണ്‍ട് കിളികള്‍ പറന്നു പോയ കഥ സ്ക്കൂളില്‍ പഠിച്ചത് ഓര്‍മ്മയില്ലേ?
സംഗതി..... വീട്ടിലെ പീസി ചത്തു. കഫേയില്‍ നിന്നാ കളി. പിന്നെ വയസ്സായതിന്‍ടെ ബുദ്ധിമുട്ടും മടിയുമുണ്‍ടെന്നു കൂട്ടിക്കൊ. എന്തായാലും കമന്‍ട് ഇഷ്ടായി. അതുകൊണ്‍ട് പ്രൊഫയില്‍ നോക്കി. അതിശയം!!!!!! അല്ലാതെന്തു പറയാന്‍. ഞാനും ഒരു കൊറ്റല്ലൂക്കാരനാ....
ലോഡ്ഷെഡ്ഡിംഗ് കാരണം കീബോര്‍ഡില്‍ വെളിച്ചം കിട്ടുന്നില്ല. അതുകൊണ്‍ട്................
Post a Comment