Sunday, July 27, 2008

വലതാണു ശരി ഇടതല്ല!!

ഭൂരിഭാഗം പേരും കരുതുന്നത് ഇടതാണു ശരി എന്നാണു. എന്നാല്‍ വാസ്തവം അതല്ല! വലതാണു ശരി. സാധാരണക്കാര്‍ ഈ വസ്തുത മനസ്സിലാക്കാത്തതുകൊണ്ടു വളരെയധികം കുഴപ്പങ്ങള്‍ സംഭവിക്കുന്നുണ്‍ട്.

Saturday, July 26, 2008

മറ്റു ചില കൊച്ചു കാര്യങ്ങള്‍

നല്ലതെന്ന് എനിക്ക് തോന്നിയതും കൊതുകുമായി ബന്ധമില്ലാത്തതുമായ ചില കാര്യങ്ങളാണു ഈ ലേബലില്‍ ഉള്‍പ്പെടുത്തുന്നത്. മറ്റെല്ലാവരെയും പോലെ എന്‍ടെയും വിചാരം എനിക്കു നല്ല കാര്യങ്ങളാണു മനസ്സില്‍ തോന്നുന്നതെന്നാണ്. അതുകൊണ്‍ടു അവയില്‍ ചിലതു ഇവിടെ കുറിക്കാം.

Monday, July 21, 2008

പകര്‍ച്ചപ്പനിയും മരണങ്ങളും 20.07.2008

വാ
കാസര്‍ഗോട്ടെ പനിബാധിതരുടെ സംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. അധികാരികള്‍ ചര്‍ച്ച തുടങ്ങി. ജന-ഭരണ പ്രതിനിധികളെ പങ്കെടുപ്പിച്ച യോഗം ഒരാഴ്ചത്തേക്ക് ബോധവല്‍ക്കരണവും ശുചീകരണവും നടത്തുവാന്‍ തീരുമാനിച്ചു.

വീ
ഇനി പേടിക്കാനില്ല.

പകര്‍ച്ചപ്പനിയും മരണങ്ങളും 19.07.2008

വാ

ഇന്നലെ രാത്രി വാര്‍ത്ത നന്നായ് ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായത് മരണം 20 അല്ല 25 ആണെന്നാണ്.

വീ

ഈ 5 ന്‍ടെ വ്യത്യാസമൊന്നും അധികാരികള്‍ക്കൊരു വിഷയമാവില്ല. സംസ്ഥാനത്തെ മൊത്തമായി ഭരിച്ചുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് 5ഉം 25ഉം 250ഉം 2500ഉം എല്ലാം ഒരുപോലെയാവും - അവയിലൊന്നെങ്കിലും അവരോ അവര്‍ക്ക് വേണ്ടപ്പെട്ടവരോ ആകുന്നതു വരെ.


SuNw223018072008

Friday, July 18, 2008

പകര്‍ച്ചപ്പനിയും മരണങ്ങളും 18.07.2008

വാ.
കാസര്‍ഗോഡ് 11 ലക്ഷം പേര്‍ക്ക് ചിക്കുന്‍ ഗുനിയ ഉള്‍പ്പെടെയുള്ള പനി പിടിപെട്ടതായി ഇന്ന് വാര്‍ത്ത വന്നിരിക്കുന്നു! 20 പേര്‍ ഇതിനകം മരിക്കുകയും ചെയ്തത്രെ! ആവശ്യമായത്ര നടപടികള്‍ ഇല്ലെന്നു പരാതിയുംഉണ്ട്.
"കാസര്‍ഗോഡ് ജില്ലയെ സര്‍ക്കാര്‍ എഴുതിത്തള്ളിയതു പോലെ തോന്നുന്നു" എന്നാണു വാര്‍ത്തയില്‍ ഒരു വ്യക്തി പറഞ്ഞത്.

വീ.
കാസര്‍ഗോഡ് പനി തുടങ്ങിയിട്ട് നാളേറെയായി. സര്‍ക്കാരു കാര്യം മുറപോലെ, അല്ലേ?

SuNw1800h18072008

Sunday, July 6, 2008

20.06.08 ലെ വാ വീ

വാ

കാട്ടാക്കടയിലെ അമ്പലത്തിന്‍കാല ആലംകോട് പ്രദേശത്ത് 2പേരും പ്ലാവൂര്‍ പുത്തറത്തുനടയില്‍ ഒരാളും കൂടി പനിയും പ്ലേറ്റ്ലെറ്റ് കുറയലുമായി ചികിത്സയില്‍.
ഇപ്പോള്‍ പ്ലേറ്റ്ലെറ്റ് കുറവുള്ളവര്‍ക്ക് ഡെങ്കിയോ എലിപ്പനിയോ (dengue, leptospyrosis) ബാധിച്ചിട്ടില്ലെന്ന് അധിക്രതര്‍ പറയുന്നു. പരിസര മലിനീകരണവും കൊതുകുമാണത്രേ കാരണക്കാര്‍.

വീ
ജന്‍മനാ പ്ലേറ്റ്ലെറ്റ് കുറവുള്ളവരെപ്പറ്റി കേട്ടിട്ടില്ലേ? അവരുടെ രോഗം ഹീമോഫീലിയ എന്നല്ലേ അറിയപ്പെടുന്നത്?
കാട്ടാക്കടയിലെ പനിക്കാര്‍ ആരും തന്നെ ഹീമോഫീലിയക്കാരാണെന്ന് തോന്നുന്നില്ല; വാര്‍ത്തയില്‍ അങ്ങിനെയൊന്നും കണ്ടില്ല.
കാന്‍സര്‍ രോഗ ചികിത്സയില്‍ കീമോതെറാപ്പി ചെയ്യുമ്പോഴും പ്ലേറ്റ്ലെറ്റ് കുറയാറുണ്‍ട്. ഇവിടെ അതും ബാധകമല്ല. ഇവര്‍ക്കൊന്നും ചിക്കുന്‍ ഗുനിയയും ഡെങ്കിപ്പനിയും ബാധിച്ചിട്ടില്ലെന്നും അധിക്രതര്‍ പറയുന്നു. പിന്നെ എന്താവാം കാരണം? നമുക്ക് രഹസ്യമായി കൊതുകിനോടൊന്ന് ചോദിച്ചാലൊ? കൊതുകാണു പ്രതിയെങ്കില്‍ നമുക്കു സമയം പാഴാക്കാതെ പട്ടാളത്തെ വിളിക്കാമല്ലൊ (കഴിഞ്ഞ വര്‍ഷം - 2007ല്‍ - ചെയ്തതു പോലെ)!