(1950 കളിലെ ഒന്നാം പാഠ പുസ്തകത്തിലെ വാ കുരുവീ വരു കുരുവീ...എന്ന പോലെ)
വാ കൊതുകേ, വരു കൊതുകേ, ഈ
പാത്രത്തിന്‍മേല്‍, ഇരി കൊതുകേ.
മുട്ടയിടാന്‍ വെള്ളവുമായ്,
മുറ്റം നിറയെ, പാത്രമിതാ.
വെള്ളം ഇതു നല്‍, ശുദ്ധ ജലം,
ഏതില്‍ വേണേല്‍ ഇട്ടോളൂ.
എണ്ണയുമില്ല, കാരവുമില്ല,
സോപ്പാണേലതു, ലേശവുമില്ല.
ഡിറ്റര്‍ജന്‍ട് ക, ലര്‍ന്നിട്ടില്ല,
രാസപദാര്‍ഥവു, മില്ലേയില്ല.
ചട്ടികള്‍ വലുതും, ചെറുതും പിന്നെ,
പൊട്ടിയ കലവും, പിഞ്ഞാണികളും,
ചെറുതും വലുതും, പലയിനമായി,
വീടിനു ചുറ്റും, പാത്രമതേറെ.
വെള്ളമിതാ, പാത്രമിതാ,
മുട്ടയിടാനായ്, വന്നോളൂ.
വെള്ളം വറ്റി, ത്തീരുകയില്ല,
ശ്രദ്ധിക്കാം ഞാന്‍, നിശ്ചയമായ്.
വെള്ളം തേടി, അലഞ്ഞീടേണ്ട,
ചുറ്റിയടിച്ചു, തളര്‍ന്നിട വേണ്ട.
മുട്ടയിതൊന്നില്‍, ഇട്ടെന്നാകില്‍,
ബാക്കിക്കാര്യം, നോക്കിക്കൊള്ളാം!
(ഇതെഴുതിയത് 2003 ഒക്ടോബര്‍ 8ആം തീയതി))
Thursday, April 30, 2009
Tuesday, April 28, 2009
കേഴുക മമ നാടേ
കേട്ടോ കേട്ടോ മാളോരേ ഇത്
പൊളിയല്ലേവം സത്യം മാത്രം
അരനിമിഷത്തിന്‍ മഴയില്‍ നമ്മുടെ
റോഡുകളെല്ലാം തോടായല്ലോ!
പുഴകള്‍ വറ്റി വരണ്ടീടുന്നു
റോഡുകളോ പുഴയായീടുന്നു
പുഴയില്‍ ജീപ്പും ലോറിയുമോട്ടാം
റോഡില്‍ കാല്‍നട പോലും കഷ്ടം
തടയണ കെട്ടിയ പുഴപോലല്ലൊ
ബമ്പുകള്‍ റോഡിനെ മാറ്റീടുന്നു
മഴ പെയ്യുമ്പോള്‍ വീഴണ വെള്ളം
തുള്ളികള്‍ പോലും പാഴാക്കാതെ
ഒഴുകിപ്പോകാന്‍ വിട്ടീടാതെ
വഴിയില്‍ത്തന്നെ കെട്ടി നിറുത്താന്‍
തക്ക വിധത്തില്‍ റോഡു പണിഞ്ഞവര്‍
കെങ്കേമന്മാരല്ലേ അപ്പീ?
മഴവെള്ളക്കൊയ്ത്തേറെ മികച്ചൊരു
രീതിയിലെല്ലാ വര്‍ഷവുമിവിടെ
കൊണ്ടാടുന്ന വകുപ്പിന്നല്ലേ
സ്വര്‍ണ്ണ പതക്കം നല്‍കീടേണ്ടൂ
See the response THERE
-----------------------------------
പുഴകള്‍ വറ്റി വരണ്ടീടുന്നു
ഭാരതപ്പുഴ (പലരും വാത്സല്യപൂര്‍വ്വം നിള എന്നു വിളിക്കുന്നു)

Saturday, April 4, 2009
ഏജീസ് ഓഫീസിലെ നാഗലിംഗ മരം മുറിക്കുന്നു
1972ല്‍ തുമ്പയില്‍ ജോലിക്കു ചേര്‍ന്നു തിരുവനന്തപുരത്തു താമസിക്കുമ്പോള്‍ ആദ്യം ശ്രദ്ധയില്‍പെട്ട ഒരു മരമായിരുന്നു ഇതു. ഇതിനെക്കുറിച്ചു കുറേ കാര്യങ്ങള്‍ മ്യൂസിയം-പാര്‍ക്കിലുള്ള ഇതേ ഇനം മരത്തിലെ ലേബലില്‍നിന്നു അറിഞ്ഞു. പൂര്‍ണ്ണ വിവരങ്ങള്‍ കിട്ടിയതു ആഷയുടെ ആഷാഢം എന്ന ബ്ളോഗില്‍നിന്നാണു. അതില്‍ ഒടുവിലത്തെ കമന്റു എന്റേതാണെന്നു തോന്നുന്നു.
സിറ്റിയില്‍ പോകേണ്ട ആവശ്യങ്ങള്‍ വന്നിട്ടും നീട്ടി നീട്ടി വച്ചു ഇന്നാണു പോക്കു നടന്നതു. സിഗ്‌നലില്‍ പെട്ടു ഏജീസിനടുത്തു ബസ് നിര്‍ത്തിയപ്പോള്‍, അവിടെ ഒരു കടയില്‍ പോകേണ്ടതിനാല്‍ ചാടിയിറങ്ങി. അതുകൊണ്ടാണു നാഗലിംഗപുഷ്പം ഉണ്ടാകുന്ന മരം മുറിക്കുന്നതു ശ്രദ്ധയില്‍ പെട്ടതു. വ്റ്ക്ഷസ്നേഹികളേയോ മാധ്യമപ്രവര്‍ത്തകരേയോ ഒന്നും അവിടെ കണ്ടില്ല. ക്യാമറ കയ്യിലില്ലാതിരുന്നതിനാല്‍ ഒരു പടമെടുക്കാനും വഴിയില്ലാതായി.
ഒരു മാധ്യമ സുഹ്റൂത്തിന്ടെ നമ്പര്‍ കൈവശം ഉണ്ടായിരുന്നതിനാല്‍ അദ്ധേഹത്തെ വിളിച്ചുപറഞ്ഞു. പിന്നീടു വിളിച്ചപ്പോള്‍ പടം എടുത്തിട്ടുണ്ടെന്നും പറഞ്ഞു.
മരം മുറിക്കുന്നതിനോടു കടുത്ത വിരോധം ഒന്നും ഇല്ല. കാരണം അതു മനുഷ്യന്‍ അകാലത്തില്‍ മരിക്കുമ്പോള്‍ സംഭവിക്കുന്നതു പോലെ അപരിഹാര്യമായ നഷ്ടമൊന്നും വരുത്തുന്നില്ലല്ലോ! മുറിച്ച മരത്തിനു പകരം മറ്റൊന്നു നട്ടുവളര്‍ത്താമല്ലോ! എങ്കിലും...

Subscribe to:
Posts (Atom)