Wednesday, December 24, 2008

തിരുവനന്തപുരം പട്ടം കേന്ദ്രീയവിദ്യാലയത്തിലെ ക്ലാസ്

അവിടത്തെ പ്രൈമറി വിദ്യാര്ഥികളുടെ കൊതുകുനിയന്ത്റണ പ്രോജക്ടിന്റെ ഭാഗമായി നടത്തിയ സമ്പര്‍ക്ക പരിപാടിയുടെ ചില ദ്രശ്യങ്ങള്‍













Monday, December 8, 2008

ആ കണ്ടക്ടറ്മാരുടെദുരിതം

തലസ്ഥാനത്തെ സിറ്റി ബസ്സുകളില് ഈരണ്ട് വാതിലുണ്ട്, കെ എസ് ആര്‍ ടി സി യില് ഓരോ കണ്ടക്ടറേ ഉള്ളൂ. മിക്ക സ്റ്റോപ്പീന്നും രണ്ട് വാതിലീക്കൂടേം ആള് കയറും. കയറിയവര്‍ക്ക് ആ ഫെയര്‍ സ്റ്റേജ്തീരുംമുമ്പേ ടിക്കറ്റ്കൊടുക്കണം. അതിന്കണ്ടക്ടറ് രണ്ട് വാതിലിനടുത്തേക്കും മാറിമാറി എത്തണം. മിക്കറൂട്ടിലും ശരാശരി എട്ടൊമ്പത്ഫെയറ്സ്റ്റേജ്ഉണ്ട്. അതായത് ഓരോട്രിപ്പിലും 16-18തവണയെങ്കിലും ഓരോ അറ്റത്തും നടന്നെത്തേണ്ടിവരും. ബസ്സ് ഓടിക്കൊണ്ടിരിക്കുമ്പോള്‍ ടിക്കറ്റ്റാക്കും ക്യാഷ്ബാഗും കൊണ്ട്നടക്കുക നല്ലബുദ്ധിമുട്ടാണ്. അപ്പോള്‍ പിന്നെ തിരക്കുള്ള ബസ്സിലെ കാര്യം പറയാനുണ്ടോ!
യാത്രക്കാറ്ക്കും തഥൈവ.
അതിനിടയിലാണ്‍ കൂനിന്മേല്‍ കുരു എന്ന പോലെ ഡ്റ്യ്വറുടെ ചില തമാശകള്! ലോറി ഓടിക്കുന്ന പോലെയാ ചിലര്‍ ബസ്സ് ഓടിക്കുന്നത് (എടുക്കലും ചവിട്ടലും തിരിക്കലും ഒക്കെ)!! ലോറിയില്‍ സാധനങ്ങള്‍ കയറുകൊണ്ട് ഭദ്രമായി കെട്ടിപ്പൂട്ടിയാ വചിരിക്കുന്നെ. കണ്ടക്ടറുടെയും യാത്റക്കാരുടെയും കാര്യത്തില്‍ അതു പറ്റില്ലല്ലോ!

ഇതിനൊരു പരിഹാരം വേണ്ടേ. ഒരിക്കല് KSRTC ഒരു ശ്രമം നടത്തിയതാ. പരാജയപ്പെട്ടു. അന്ന് മുന്നിലെ വാതില് യാത്രക്കാര്‍ക്കു തുറക്കാന്പറ്റാത്തതാക്കി. ഡ്രൈവറാണ്തൂറന്നടച്ചിരുന്നത്, ഇറങ്ങാന്‍. പിന്നീട് ആ ലിവറൊക്കെ മാറ്റി. അധികജോലിക്ക് അധികവേതനം കൊടുക്കണ്ടേ? മുന്‍ വാതില് ഇറങ്ങാന്‍ മാത്രമെന്നത് ഇപ്പഴും നിലവിലുണ്ടാകുമല്ലൊ? അപ്പൊ അതുവഴി കയറുന്നവറ്ക്ക് ഒരു ചെറിയ പിഴ അടിച്ചാല് സംഗതി നടക്കും. പണത്തിന്ടെ ഭാഷ പെട്ടന്ന് മനസ്സിലാകും. മുന്‍ വാതിലിലൂടെ കയറുന്നവറ് ഒരു സ്റ്റേജിന്ടെ കൂടി പൈസ കൊടുക്കണം എന്നാക്യാ മതി. കണ്ടക്ടര്‍ക്കു ബുദ്ധിമുട്ടു കുറയും, യാത്രക്കാര്‍ക്കു ഞെരുക്കവും കുറയും.