ചില പഴഞ്ചൊല്ലുകള്‍
ഒരുത്തനെത്തന്നെ നിനച്ചിരുന്നാല്‍ വരുന്നതെല്ലാം അവനെന്നു തോന്നും
ചന്ദനം ചാരിയാ ചന്ദനം മണക്കും ചാണകം ചാരിയാ ചാണകം നാറും
ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം
പൊട്ടനെ ചെട്ടി ചതിച്ചാ ചെട്ട്യെ ദൈവം പിടിക്കും
കൃമിയെ പുഴു തിന്നും, പുഴുവിനെ പ്രാണി തിന്നും, പ്രാണിയെ തവള തിന്നും, തവളയെ പാമ്പ് തിന്നും, പാമ്പിനെ പരൂന്ത് തിന്നും, പരുന്ത് ചാകുമ്പോ അതിനെ ക്യമി തിന്നും.....
പഴഞ്ചൊല്ലില്‍ പതിരില്ല
മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ്
കുപമണ്ഡൂകത്തിന് അവിടം തന്നെ പ്രപഞ്ചം
എന്താ ഇങ്ങനെ?
പണച്ചിലവ് കൂടുതലായിട്ടും എന്താ ജനം തപാലാപ്പീസിനെ വിട്ട് കൊറിയറിനെ പിടിക്കണത്?
ബിഎസ്എന്നെലിനെ വിട്ട് സ്വകാര്യ കമ്പനികളുടെ കണക് ഷനു പോണത്?
പലര്‍ക്കും എന്ടെ പോലുള്ള അനുഭവം ഉണ്ടായത്കൊണ്ടാകാം.
1.തിരുവനന്തപുരത്തെ വഴുതക്കാട് ന്ന് 15കി.മീ. മാത്രം ദൂരത്തുള്ള കഴക്കൂട്ടത്തേക്കയക്കുന്ന കത്ത് ഒരാഴ്ചയെടുക്കുന്നു എത്താന്‍.
2.തിരുവനന്തപുരത്തെ തന്നെ നാലാഞ്ചിറ നിന്ന് 12കി.മീ. സഞ്ചരിച്ച് കഴക്കൂട്ടത്തെത്താനും ഒരാഴ്ച എടുത്തു.
ഇവ ഒറ്റപ്പെട്ട സംഭവങ്ങളല്ല, ഒന്നാമത്തേത് തുടറ്ച്ചയായി നടന്നുകൊണ്ടിരുന്നതാണ്.
Wednesday, September 3, 2008
Subscribe to:
Posts (Atom)