Thursday, June 25, 2009

വീണ്ടും കേഴുക മമ നാടേ

.
പനി പനി പനിയേ, പനി പനി പനിയേ,
നാട്ടിലു മുഴുവന്‍, പനി പനി പനിയേ.

വര്‍ഷം തോറും, മണ്‍സൂണ്‍ കാലം,
വന്നണയുമ്പോള്‍, സ്ഥിതിയിതു തന്നെ!

ജന്നി പിടിച്ചൊരു, കോഴി കണക്കെ,
കേരളമാകെ പനിച്ചു വിറച്ചു.

പത്രക്കാര്‍ക്കും, ചാനലുകാര്‍ക്കും,
വാര്‍ത്തച്ചാകര, തന്‍ പൊടിപൂരം.




മലയാളത്തിലെ വലിയൊരു പത്റം
ഡസനിലുമേറെ മുഖപ്റസംഗവും

അവയിലൊരെണ്ണം ഒന്നാം പേജിലും
ഒപ്പോടൊപ്പവും ഴുതിയിരുന്നു.



മന്ത്രീം മന്ത്രീം, പരിവാരങ്ങളും,
ഇരവും പകലും, നോക്കാതല്ലോ,

ഇടവും വലവും, ഓടി നടന്നിഹ,
കേരള ജനതയെ, ആഹ്വാനിപ്പൂ:

പുല്ലു മുറിക്കിന്‍, കാടു തെളിപ്പിന്‍,
ചവറും ചപ്പും, ദൂരെക്കളയിന്‍,

കുപ്പി ചിരട്ടകള്‍, ചട്ടി കലങ്ങള്‍,
ഒന്നും തന്നേ, വെളിയിലിടല്ലേ.

അധവാ വെളിയില്‍, ഇടുകാണെങ്കില്‍,
തലകീഴായേ, ഇട്ടീടാവൂ.

കാരണമെന്താ, യാലും വെള്ളം,
വീടിനു ചാരേ, നിര്‍ത്തീടരുതേ.

എന്നിട്ടെന്താ, ഈ മെയ് മാസം,
ഇരുപത്തെട്ടിലെ, പത്രം ചൊല്ലീ,

പനി ബാധിതരുടെ, എണ്ണം ഇന്നലെ,
അറുപതിനായിര, വും താണ്ടീത്രേ.

ഡെങ്കി എലിപ്പനി, ചിക്കുന്‍ ഗുനിയ,
പേരില്ലാത്ത പകര്‍ച്ചപ്പനികള്‍,

എല്ലാം ചേര്‍ന്നൊരു, പരുവമതാക്കീ,
കേരള മോഡല്‍, ആരോഗ്യത്തെ.

വര്‍ഷം തോറും, സര്‍ക്കാരോതും,
നടപടി ഞങ്ങളെ, ടുത്തിട്ടുണ്ട്,

കോടികള്‍ ഞങ്ങള്‍, കൊടുത്തിട്ടുണ്ട്,
നടപടി യുദ്ധ സമാന തലത്തില്‍.

എന്നുര ചെയ് വതു, വീണ്‍ വാക്കല്ല,
എന്നു തെളീച്ചു, അന്നൊരു മന്ത്രി.

ഇരുപത്തൊന്നാം, നൂറ്റാണ്ടിന്ടെ,
ഏഴാമാണ്ടില്, ഭരിച്ചൊരു മന്ത്രി,

പട്ടാളത്തെ, നാട്ടിലിറക്കീ,
കൊതുകിനെയെന്താ, വെടിവെക്കാനോ?

ഇത്തിരിയുള്ളീ, കൊതുകിനെ മാത്രം,
ഒന്നും ചെയ്യാന്‍, പറ്റുന്നില്ല,

എന്നതു മാത്രം, മിണ്ടുന്നില്ല,
വമ്പുര ചെയ്യും, ഉദ്യോഗസ്ഥര്‍.

എണ്ണിത്തീര്‍ക്കാന്‍, കഴിയാത്തത്ര,
ഉദ്യോഗസ്ഥര്‍, ഉണ്ട് നമുക്ക്,

കൊതുകു പരത്തും, മന്ത് മലമ്പനി,
എന്നിവ മാത്രം, നോക്കാന്‍ പോലും.

ഇവരെല്ലാരും, ദിവസം തോറും,
പത്തോ നൂറോ, കൊതുകിനെ വീതം,

തല്ലിക്കൊന്നാല്‍, പോലും നമ്മുടെ,
പ്രശ്നം തീരും, വൈകീടാതെ!!!

--------------------------------

9 comments:

siva // ശിവ said...

Ha ha!

ramanika said...

എണ്ണിത്തീര്‍ക്കാന്‍, കഴിയാത്തത്ര,
ഉദ്യോഗസ്ഥര്‍, ഉണ്ട് നമുക്ക്,

കൊതുകു പരത്തും, മന്ത് മലമ്പനി,
എന്നിവ മാത്രം, നോക്കാന്‍ പോലും.

ഇവരെല്ലാരും, ദിവസം തോറും,
പത്തോ നൂറോ, കൊതുകിനെ വീതം,

തല്ലിക്കൊന്നാല്‍, പോലും നമ്മുടെ,
പ്രശ്നം തീരും, വൈകീടാതെ!!!
pratheekshikkam prarthikkam -പ്രശ്നം തീരും, വൈകീടാതെ ennu!

ഉറുമ്പ്‌ /ANT said...

അസ്സലായി.
ഒരു ചെമ്മനം ടച്ച്‌.

GeorgeEM, Kottanalloor said...

Hi Siva,
I am glad that you laughed.

GeorgeEM, Kottanalloor said...

ഹൈ രമണിഗ,
കമന്റിനു നന്ദി. കേരള കൌമുദി എഡിറ്റോറിയല്‍ പറഞ്ഞതു പോലെ കൊതുകിനോടും പ്രാര്‍ഥിക്കാം. പ്രശ്നം തീരും, വൈകീടാതെ എന്നു പ്രതീക്ഷിക്കുകയുമാകാം. കുന്നോളം പ്രതീക്ഷിച്ചാലല്ലെ കുരുവോളമെങ്കിലും കിട്ടൂ.

GeorgeEM, Kottanalloor said...

ഉറുമ്പിന്‍ടെ കമന്‍ട് കിട്ടീപ്പൊ ക്ഷ്യായി. മനസ്സു നിറഞ്ഞു.
ഹൌ!! അതുവ്വോ? എങ്കില്‍ അതൊന്നു വായിക്കണമല്ലോ. ചിലതു കേട്ടിട്ടുണ്ട്, ഒന്നും വായിച്ചിട്ടില്ല.

GeorgeEM, Kottanalloor said...

ചില വരികള്‍ ഭേദഗതി വരുത്തി.

മന്ത്രിട്ടീച്ചറും, ആ പാലോളിയും,
എന്നത്
ടീച്ചറു മന്ത്രീം, പാലോളി മന്ത്രീം
എന്നും

വെള്ളം യാതൊരു, കാര്യ വശാലും,
എന്നത്
കാരണമെന്താ, യാലും വെള്ളം
എന്നും ആക്കി മാറ്റി. ഇതാണു കൂടുതല്‍ നല്ലതെന്നു തോന്നി.

Kvtm S Nair said...

This looks like a thullal. When I read it goes to that tune.

GeorgeEM, Kottanalloor said...

Dear Kvtm S Nair,
Thank you very much for reading the piece of work and for the encouraging opinion.
I also felt like a thuLLal.