25.07.2009 രാത്രി 1030 'ഏഷ്യനെറ്റ്' ന്യൂസ് ചാനലില്‍ വാര്‍ത്ത: "കോഴിക്കോട്ട് പനി ബാധിതരില്‍ എണ്‍പത്തഞ്ജ് ശതമാനത്തിനും (85%) ചിക്കുന്‍ ഗുനിയ ... ഇതു വരെ 25 മരണം ... കൊതുകു നശീകരണ പ്രവര്‍ത്തനം ഫലപ്രദമല്ല ..."
2006 ല്‍ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ ചി. ഗു. താണ്ഡവമാടി. അമ്പതിനായിരത്തോളം (~50,000) പേര്‍ക്ക് പനി, നൂറില്‍പരം മരണങ്ങള്‍. വിദ്യാലയങ്ങള്‍, വാഹനങ്ങള്‍, കട കമ്പോളങ്ങള്‍, തിയേറ്ററുകള്‍, മദ്യശാലകള്‍ എന്നിവിടങ്ങളിലെല്ലാം ആളൊഴിഞ്ഞു. ജഡ്ജിക്ക് പനി പിടിപെട്ടതിനാല്‍ കോടതി അടക്കേണ്‍ടി വന്നു! ഒരു മദ്യഷാപ്പുടമ സമ്മാന പദ്ധതി വരെ പ്രഖ്യാപിച്ചു. വ്രദ്ധരും ശിശുക്കളും ഗര്‍ഭിണികളും പലായനം ചെയ്തു; ദൂരദേശങ്ങളിലെ ബന്ധുഗ്രഹങ്ങളില്‍ ഒളിച്ചുപാര്‍ത്തു!!
2007ല്‍ പത്തനംതിട്ടയിലായിരുന്നു കൊതുകിന്‍റ്റെ വെല്ലുവിളി. അവിടെ എണ്ണങ്ങള്‍ക്കു പ്രസക്തിയില്ലാതായി. രോഗവ്യാപനം തടുക്കാന്‍ പത്തോളം പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആഴ്ചകളോളം അവധി കൊടുത്തു. എന്നിട്ടും രോഗ വ്യാപനവും മരണവും 2006ലേതിന്‍റ്റെ അഞ്ചിരട്ടിയോളമായി!
ഇപ്പോള്‍ (2009) കോഴിക്കോട് ജില്ലയിലെ ഇന്നത്തെ (ജൂലയ് 25) സ്ഥിതിയാണു ആരംഭത്തില്‍ പറഞ്ഞത്. കൊതുക് മടുത്ത് സ്വയം പിന്‍മാറുമ്പോള്‍ സര്‍ക്കാരിനു പനി നിയന്ത്രണ വിധേയമാക്കി എന്നു വീമ്പിളക്കി രോഗം പിടിപെട്ടവരുടെയും മരിച്ചുപോയവരുടെയും കണക്കെടുക്കാം.
സര്‍ക്കാരിനു കൊതുകിനേക്കാളും പനിയേക്കാളും പ്രധാനപ്പെട്ട എത്രയെത്ര നീറുന്ന പ്രശ്നങ്ങള്‍ ദല്‍ഹിയിലും തിരുവനന്തപുരത്തും എറണാകുളത്തുമായി കൈകാര്യം ചെയ്യാനിരിക്കുന്നു. അതു വല്ലതും ഈ ജനത്തിനറിയണോ?! "ആടെന്തറിയുന്നു അങ്ങാടി വാണീഭം?" എന്ന് ജനത്തിനോട് ചോദിക്കാനായിരിയ്ക്കും ഗവണ്‍മെന്‍റ്റിനു തോന്നുന്നത്, അല്ലേ സര്‍ക്കാരേ??!!
പനി പനി പനിയേ എന്നു തുടങ്ങുന്ന ഒരു പദ്യം എഴുതിയപ്പോള്‍ ഇതുപോലൊരു പോസ്റ്റ് എഴുതാനുള്ള സാഹചര്യം വരുമെന്നു കരുതിയില്ല; വരല്ലേ എന്നു ആഗ്രഹിയ്ക്കുകയും ചെയ്തു. അത്തരം ഒരു സാഹചര്യം ഒഴിവാക്കാന്‍ കഴിഞ്ഞ മൂന്നു ദശവര്‍ഷത്തിലേറെക്കാലമായി കഴിയും വിധം ശ്രമിയ്ക്കുന്നു. പക്ഷേ സമ്മതിക്കില്ല - കൊതുകല്ല. ഉയരത്തില്‍ പറക്കുന്ന കഴുകന്‍മാരെപ്പോലെ അവര്‍ ഉന്നതങ്ങളില്‍ വിഹരിയ്ക്കുകയാണു അവസരവും പാര്‍ത്ത്.
.
.
.
Subscribe to:
Post Comments (Atom)
2 comments:
സ്വന്തം ആരോഗ്യത്തെക്കുറിച്ച് പൊതുജനങ്ങള്‍ ബോധവാന്മാരാവുകയാണെങ്കില്‍ പിന്നെ ഒരു കൊതുകിനും ഇവിടെ വളരാന്‍ കഴിയില്ല.....
പൊളിറ്റിക്സ് ഒരു പ്രൊഫഷന്‍ ആകുമ്പോള്‍ സര്‍ക്കാരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാതിരിക്കുന്നതാ ഏറ്റവും ഉചിതം...
അതു ശരിയാ. അതാണൂ ശരി. അതു മാത്രമാണു ശരി. കോഴിക്കു മുല വരില്ലല്ലോ!!!
Post a Comment