Monday, June 23, 2008

17.06.08 ലെ വാവീ

വാ
കാട്ടാക്കട പഞ്ചായത്തിലെ പ്ലാവൂര്‍ പുത്തറത്തുനട പ്രദേശങ്ങളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറും സംഘവുമെത്തി. പനിബാധിതരുടെ വീടും പരിസരവും സന്ദര്‍ശിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ഇന്ന് വന്ന് രക്ത സാംപിള്‍ എടുക്കും. വിശദമായി പഠനം നടത്താന്‍ സംഘത്തോട് ആവശ്യപ്പെടുമെന്ന് ഡി. എം.ഒ. ഡോ. കുമാരി ജി പ്രേമ. അടിയന്തിര ചികിത്സ ലഭ്യമാക്കാനും നടപടിയുണ്ടാകുമത്രെ!

പ്രദേശത്ത് ശുചീകരണ-കൊതുകുനശീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഡി. എം.ഒ നിര്‍ദ്ദേശം നല്‍കി. പ്രവര്‍ത്തനങ്ങള്‍ ഇന്ന് തന്നെ തുടങ്ങാന്‍ പഞ്ചായത്തോഫീസില്‍ ചേര്‍ന്ന വകുപ്പ്-ജന പ്രതിനിധികളുടെ യോഗത്തില്‍ ധാരണയായത്രെ!

വീ
ഒരു മാസം കടന്നുപോയെങ്കിലും അനങ്ങിത്തുടങ്ങിയല്ലൊ! ഇനി പേടിക്കാനില്ല എന്നാവും ജനം കരുതുക. "നിന്‍ടെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ" എന്നാണല്ലൊ മഹദ്വചനം. 2006 ലും 2007ലും വിശ്വാസം രക്ഷിച്ചില്ല. കൊതുകാണു ജയിച്ചത്. (ഇവനൊരു അശുഭാപ്തി വിശ്വാസി ആണെന്നു തോന്നുന്നുണ്‍ടൊ?). 2007ല്‍ പട്ടാളം വന്നാണു കൊതുകിനെ വിരട്ടിയോടിക്കാന്‍ ശ്രമിച്ചത്. എന്നിട്ടും എന്തൊക്കെ സംഭവിച്ചു എന്ന് ആരും മറന്നിട്ടുണ്ടാവില്ല. 2008ല്‍ അങ്ങിനെയൊക്കെ സംഭവിക്കാതിരിക്കട്ടെ.
2007ല്‍ കേരള കൌമുദി മുഖപ്രസംഗത്തില്‍ പറഞ്ഞതുപോലെ നമുക്ക് കൊതുകിനോട് പ്രാര്‍ഥിക്കാം.

Thursday, June 19, 2008

വാര്‍ത്തയും വീക്ഷണവും

വാര്‍ത്ത 16.06.08.

തിരുവനന്തപുരത്തിനടുത്തു കാട്ടാക്കടയില്‍ പനി പിടിച്ചവര്‍ക്കു രക്തത്തിലെ പ്ലേറ്റ്ലെറ്റ് എണ്ണം കുറയുന്നതായി കാണുന്നു. രക്തം നല്‍കിയാണു ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നതു. ഇതു നാട്ടുകാരെ ഭയപ്പെടുത്തുന്നു. ഒരു മാസത്തിനിടെ കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ ഗുരുതരാവസ്തയില്‍. അനേകം രോഗികളില്‍ ഒരാള്‍ക്കു മാത്രമാണു ഡെങ്കിപ്പനി സ്ഥിരീകരിച്ചതു. ഒരാളെ മെഡിക്കല്‍ കോളജിലേക്കു മാറ്റി. 6 വയസ്സായ ഒരു കുട്ടിക്കു മാത്രമാണു ഡെങ്കിപ്പനി ആരോഗ്യ വകുപ്പു സ്ഥിരീകരിച്ചതു. മറ്റുള്ളവ വെറും വയ്റല്‍ പനി ആണെന്നാണു അധിക്റുത ഭാഷ്യം. രക്തം നല്‍കിയാണു ജീവന്‍ നിലനിര്‍ത്തുന്നതു. പുതിയ രോഗികള്‍ക്കു രക്തം ലഭ്യമാക്കാന്‍ സന്നദ്ധ സംഘടനകള്‍ക്കു ബുദ്ധിമുട്ടു നേരിടുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ നാട്ടുകാര്‍ക്കു ബ്ലീച്ചിങ് പവ്ഡര്‍ കൊടുത്തിട്ടു പോയത്ത്റേ.

വീക്ഷണം

എല്ലാ രോഗികളുടെയും രക്തം പരിശോധിച്ചാലല്ലെ എത്ര പേര്‍ക്കു ഡെങ്കിപ്പനിയുണ്ട് എത്ര പേര്‍ക്കു ചിക്കുന്‍ ഗുനിയയുണ്ട് എന്നൊക്കെ അറിയാന്‍ കഴിയൂ.
പനിയായി എത്തുന്ന സര്‍വ്വരുടെയും രക്തം എല്ലാ രോഗങ്ങള്‍ക്കും വേണ്ടി പ്രിശോധിക്കാന്‍ പറ്റുമോ എന്നു ആരോഗ്യ പ്രവര്‍ത്തകര്‍ ചോദിച്ചാല്‍ മറുപടി പറയാന്‍ ജനം വിഷമിക്കില്ലേ?

Friday, June 6, 2008

ഗാര്‍ഹിക കൊതുകു നശീകരണം

കൊതുകിനെയും കൊതുകു നശീകരണത്തെയും പറ്റി പറയുവാന്‍ ഏറെയുണ്‍ട്. തത്കാലം എന്‍ടെ കൊതുകു നശീകരണ മാര്‍ഗത്തെ പറ്റി മാത്രം ഏറ്റവും ചുരുക്കി പറയാം. കൊതുകിനെകൊണ്ട് കെണിയില്‍ മുട്ടയിടീച്ച് അത് വിരിഞ്ഞുണ്ടാകുന്ന കൂത്താടികള്‍ കൊതുകാകുന്നതിനു മുന്‍പേ നശിപ്പിക്കുക വഴി 3 മാസം കൊണ്ട് ആ പരിസരത്തെ കൊതുക് ശല്യത്തിനു കുറവു വരുത്തുക എന്നതാണു ഈ കൊതുകു നശീകരണ മാര്‍ഗം. ഇത് കൂടുതല്‍ വീടുകളില്‍ ചെയ്താല്‍ കൂടുതല്‍ പ്രദേശത്തെ കൊതുക് ശല്യത്തിനു കുറവു വരുത്താം. അങ്ങിനെ നാട്ടിലെ മുഴുവന്‍ കൊതുക് ശല്യത്തിനും കുറവു വരുത്താം.

കെണിയില്‍ മുട്ടയിടീക്കാനുള്ള വഴി ഇതാ പിടിച്ചൊ. ഏതാനും പരന്ന പാത്രങ്ങളില്‍ വെള്ളമെടുത്ത് വീടി‍നു പുറത്ത് വയ്ക്കുക. കൊതുകിന്‍ടെ മുട്ട വെള്ളത്തില്‍ കിടന്നാലെ വിരിയൂ എന്നു കൊതുകിനു അറിയാം. (ദൈവം അതു പറഞ്ഞു കൊടുത്തിട്ടുണ്ടാവും). അതുകൊണ്‍ട് മുട്ടയിടാറാകുംബോള്‍ അത് വെള്ളം തേടാന്‍ തുടങ്ങും. (വെള്ളം കണ്ടുപിടിക്കുക എന്നത് കൊതുകിന്‍ടെ ആവശ്യമാണ്.) അവയില്‍ ചിലത് ഈ പാത്രങ്ങളില്‍ മുട്ടയിടും. ശേഷം ചിന്ത്യം!!!