Tuesday, April 28, 2009

കേഴുക മമ നാടേ

കേട്ടോ കേട്ടോ മാളോരേ ഇത്
പൊളിയല്ലേവം സത്യം മാത്രം

അരനിമിഷത്തിന്‍ മഴയില്‍ നമ്മുടെ
റോഡുകളെല്ലാം തോടായല്ലോ!

പുഴകള്‍ വറ്റി വരണ്ടീടുന്നു
റോഡുകളോ പുഴയായീടുന്നു

പുഴയില്‍ ജീപ്പും ലോറിയുമോട്ടാം
റോഡില്‍ കാല്‍നട പോലും കഷ്ടം

തടയണ കെട്ടിയ പുഴപോലല്ലൊ
ബമ്പുകള്‍ റോഡിനെ മാറ്റീടുന്നു

മഴ പെയ്യുമ്പോള്‍ വീഴണ വെള്ളം
തുള്ളികള്‍ പോലും പാഴാക്കാതെ

ഒഴുകിപ്പോകാന്‍ വിട്ടീടാതെ
വഴിയില്‍ത്തന്നെ കെട്ടി നിറുത്താന്‍

തക്ക വിധത്തില്‍ റോഡു പണിഞ്ഞവര്‍
കെങ്കേമന്മാരല്ലേ അപ്പീ?

മഴവെള്ളക്കൊയ്ത്തേറെ മികച്ചൊരു
രീതിയിലെല്ലാ വര്‍ഷവുമിവിടെ

കൊണ്ടാടുന്ന വകുപ്പിന്നല്ലേ
സ്വര്‍ണ്ണ പതക്കം നല്‍കീടേണ്ടൂ

See the response THERE
-----------------------------------

പുഴകള്‍ വറ്റി വരണ്ടീടുന്നു
ഭാരതപ്പുഴ (പലരും വാത്സല്യപൂര്‍വ്വം നിള എന്നു വിളിക്കുന്നു)



ഭാരതപ്പുഴ (പലരും വാത്സല്യപൂര്‍വ്വം നിള എന്നു വിളിക്കുന്നു)





റോഡുകളോ പുഴയായീടുന്നു









റോഡില്‍ കാല്‍നട പോലും കഷ്ടം




തടയണ കെട്ടിയ പുഴപോലല്ലൊ
ബമ്പുകള്‍ റോഡിനെ മാറ്റീടുന്നു




See the response THERE

10 comments:

ഹന്‍ല്ലലത്ത് Hanllalath said...

കവിത എന്നതിനേക്കാള്‍ ഗാനം എന്നോ പാട്ട് എന്നോ പറയാം..
നന്നായിരിക്കുന്നു...

GeorgeEM, Kottanalloor said...

നിര്‍ദ്ദേശത്തിനും റിമാര്‍ക്കിനും നന്ദി. എനിക്കും അതു തോന്നിയിരുന്നു. കവിത എന്ന് കഥ, നോവല്‍ എന്നിവയുടെ കൂടെയാണു പറയാറെന്ന് ശ്രദ്ധിച്ചതു ഇതു കയറ്റിയതിനു ശേഷമാണു. ഏതായാലും പറഞ്ഞതു നന്നായി. ഇതില്‍ ഭാവന ഒന്നും ഇല്ലാത്തതുകൊണ്ടും ഗദ്യമല്ലാത്തതുകൊണ്ടും പദ്യം ആവാം എന്നാണു കരുതിയിരുന്നതു. ഇപ്പോള്‍ തന്നെ മാറ്റിയേക്കാം.

Anonymous said...

dady, keep up the good spirit.Well said about the roads of GOD's OWN COUNTRY. Think its high time that GOD pays a visit to his land.

വി. കെ ആദര്‍ശ് said...

വളരെ നന്നായിരിക്കുന്നു

അങ്കിള്‍ said...

പ്രതിഷേധം ഓരോരുത്തര്‍ക്ക് ഓരോ വിധം. ജോര്‍ജ്ജ് മാഷ് പരിഹാസ കവിതയിലൂടെ തന്റെ പൌരധര്‍മ്മം നിര്‍വഹിക്കുന്നു. അഭിവാദ്യങ്ങള്‍.

പാവത്താൻ said...

കാലികപ്രസക്തിയുള്ള വരികൾ. യോജിച്ച ചിത്രങ്ങളും ആശംസകൾ

GeorgeEM, Kottanalloor said...

Hi Anonimous,
Thank you for the nice comment.
Daddy

GeorgeEM, Kottanalloor said...

ഹായ് ആദര്‍ശ്,
നല്ല കമന്റിനു വളരെ നന്ദി.

GeorgeEM, Kottanalloor said...

ഹായ് അങ്കിള്,
വിശദവും പ്രോത്സാഹജനകവുമായ കമന്‍ടിനും അഭിവാദ്യങ്ങള്‍ക്കും നന്ദി.

GeorgeEM, Kottanalloor said...

ഹായ് പാവത്താന്‍,
നല്ല നിരീക്ഷണത്തിനും ആശംസകള്‍ക്കും നന്ദി.